ഖനനം: നിലപാട് വ്യക്തമാക്കണമെന്ന് ഹരിത ട്രിബ്യൂണല്‍

ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 19 മെയ് 2014 (18:07 IST)
പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ പാരിസ്ഥിതിക അനുമതിയില്ലാതെ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണെന്ന് ഹരിത ട്രിബ്യൂണല്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ കാര്യത്തില്‍ തീരുമാനം വ്യക്തമാക്കണമെന്നും ദേശീയ ഹരിത ട്രിബ്യൂണല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

സംസ്ഥാനത്ത് 123 പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളാണ് ഉള്ളത്. ഈ ഭാഗങ്ങളില്‍ പാരിസ്ഥിതിക അനുമതിയില്ലാതെ നിരവധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായി പറഞ്ഞ് ഗോവ ഫൌണ്ടേഷനാണ് ഹര്‍ജി നല്‍കിയത്.

ജൂലൈ 7ന് വീണ്ടും ഈ കേസ് പരിഗണിക്കും മുമ്പ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇത് സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ നിര്‍ദ്ദേശം നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :