ന്യൂഡല്‍ഹി|
jibin|
Last Modified ശനി, 17 മെയ് 2014 (16:28 IST)
അംബാദേവിയുടെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഭര്‍ത്താവിനൊപ്പമെത്തി മനമുരുകി പ്രാര്‍ത്ഥിക്കാന്‍ യശോധ ബെന്നിന് ആഗ്രഹം. അംബാദേവിയുടെ അനുഗ്രഹം ഭര്‍ത്താവിനെ തുണയ്ക്കുമെന്നും, സര്‍വ്വ ഐശ്വര്യത്തിനും കാരണം അംബാദേവിയാണെന്നാണ് യശോധ ബെന്‍ പറയുന്നത്.
പതിനെട്ടാം വയസില്‍ യശോധയെ താലി ചാര്‍ത്തിയ മോഡി രാഷ്‌ട്രീയത്തില്‍ കമ്പം തോന്നി ഉടന്‍ നാടുവിടുകയായിരുന്നു. എന്നാലും ആരാലും അറിയപ്പെടാതെ മോഡിയുടെ ഐശ്വര്യത്തിനായി പ്രാര്‍ത്ഥനയമായി കഴിയുകയായിരുന്നു യശോധ. ഭര്‍ത്താവിന്റെ വിജയത്തിനായി വര്‍ഷങ്ങളായി അരി ആഹാരം ഉപേക്ഷിച്ച് ഇവര്‍ വ്രതമനുഷ്‌ഠിക്കുകയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഭാര്യയെ കുറിച്ച് വെളിപ്പെടുത്താതിരുന്ന മോഡി ലോക്‌സഭാ തെരഞ്ഞെടുപ്പ് പത്രികയിലാണ് യശോധ ബെന്‍ ഭാര്യയാണെന്ന് അംഗീകരിച്ചത്. തുടര്‍ന്ന് ഗോസിപ്പുകളില്‍ പെടാതിര്‍ക്കാന്‍ യശോധയെ തീര്‍ത്ഥാടനത്തിനെന്ന പേരില്‍ വീട്ടില്‍ നിന്ന് മാറ്റി താമസിപ്പിച്ചിരുന്നു. ഗുജറാത്തിലാണ് പ്രശസ്തമായ അംബാദേവിയുടെ ക്ഷേത്രം.