സുധീരന്‍ പറഞ്ഞതാണ് പാര്‍ട്ടി നയം: പിസി ചാക്കോ

ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 9 മെയ് 2014 (16:09 IST)
ബാര്‍ ലൈസന്‍സ് വിഷയത്തില്‍ വിഎം സുധീരന്‍ പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്ന് കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ. മഹാത്മഗാന്ധിയുടെ കാലം മുതല്‍ മദ്യവര്‍ജനം കോണ്‍ഗ്രസിന്റെ നയമാണെന്നും മദ്യനയത്തില്‍ പാര്‍ട്ടി തുറന്ന ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

ഷാനിമോളുടെ കാര്യത്തില്‍ ജനാധിപത്യപരമല്ലാതെ ഒരു നടപടിയും സുധീരന്‍ സ്വീകരിച്ചിട്ടില്ലെന്നും പി.സി ചാക്കോ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :