പാമോലിന്‍ കേസ്: കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ അനുമതി

ന്യൂഡല്‍ഹി| jibin| Last Updated: വെള്ളി, 9 മെയ് 2014 (12:46 IST)
പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് സുപ്രീം കോടതി അനുമതി നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള പാമോലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെക്കുകയും ചെയ്തു.

വിഎസ് അച്യുതാനന്ദന്‍ പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കൂടുതല്‍
തെളിവുകള്‍ ഹാജരാക്കാന്‍ കോടതിയുടെ അനുമതി ചോദിച്ചിരുന്നു. തുടര്‍ന്ന് ഈ കേസ് ജൂലായിലായിരിക്കും പരിഗണിക്കുക.

നേരത്തെ പൊതുഖജനാവിന് രണ്ടര കോടി രൂപയോളം നഷ്ടമുണ്ടാക്കിയ കേസില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവ് ഇല്ലാത്തതിനാലാണ് കേസ് തള്ളുന്നതെന്നായിരുന്നു ഹൈക്കോടതിയടെ നിഗമനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :