കള്ളപ്പണം: പേരുകള്‍ സുപ്രീം കോടതിക്ക് കൈമാറി

ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 29 ഏപ്രില്‍ 2014 (18:10 IST)
വിദേശ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ച 26 പേരുടെ പേരുകള്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിക്ക് കൈമാറി. 18 പേര്‍ക്കെതിരെ അന്വേഷണം പൂര്‍ത്തിയായി. ഇതില്‍ 17 പേര്‍ക്കെതിരെ വിചാരണ ആരംഭിച്ചതായും കേന്ദ്രം വ്യക്തമാക്കി.

18 പേരുകള്‍ വ്യക്തമാക്കുന്ന കാര്യത്തില്‍ സുപ്രീം കോടതി വ്യാഴാഴ്ച്ച തീരുമാനമെടുക്കും. ഈ കാര്യത്തില്‍ ജഡ്ജിമാരോട് ചര്‍ച്ച ചെയ്ത ശേഷമായിരിക്കും തീരുമാനം. വിഷയത്തില്‍
പ്രത്യേക അന്വേഷണ സംഘത്തിന്റെ അധ്യക്ഷനെ സുപ്രീം കോടതിക്ക് തീരുമാനിക്കാമെന്നും കേന്ദ്രം അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :