ആര്‍എം ലോധചുമതലയേറ്റു

ന്യൂഡല്‍ഹി| VISHNU.NL| Last Updated: ഞായര്‍, 27 ഏപ്രില്‍ 2014 (13:27 IST)
സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് പി സദാശിവം വിരമിച്ച ഒഴിവിലേക്ക് രാജ്യത്തിന്റെ അടുത്ത ചീഫ് ജസ്‌റ്റിസായി ജസ്റ്റിസ് ആര്‍എം ലോധ ചുമതലയേറ്റു. രാജ്യത്തെ നാല്‍പ്പത്തി ഒന്നാമത് ചീഫ് ജസ്റ്റിസാണ് അദ്ദേഹം. ഈ വര്‍ഷം സെപ്‌തംബര്‍ 27 വരെയാണ് ആര്‍എം ലോധയുടെ കാലാവധി.





രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി പുതിയ ചീഫ് ജസ്റ്റിസിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആര്‍എം ലോധ നിലവിലുള്ള ജഡ്‌ജിമാരില്‍
ഏറ്റവും സീനിയറായറാണ്. ഇദ്ദേഹത്തെ നേരത്തെ തന്നെ സ്ഥനമൊഴിഞ്ഞ ചീഫ് ജസ്‌റ്റിസ് ശുപാര്‍ശ ചെയ്‌തിരുന്നു. ഇത് നിയമമന്ത്രാലയം അംഗീകരിച്ച് ഉത്തരവും ഇറങ്ങിയിരുന്നു.

ജയ്‌പൂര്‍ സ്വദേശിയായ ഇദ്ദേഹത്തിന്റെ മുഴുവന്‍ പേര് രാജേന്ദ്ര മാല്‍ ലോധ എന്നാണ്.
1973 ലാണ് അഭിഭാഷക ജീവിതം ആരംഭിച്ചത്.
ജോധ്പൂര്‍ കോടതിയിലാണ് ഇദ്ദേഹം അഭിഭാഷകനായി പ്രവര്‍ത്തിച്ചു തുടങ്ങിയത്. 1994 ജനുവരിയില്‍ രാജസ്ഥാന്‍ ഹൈക്കോടതി ജഡ്‌ജിയായി.

തുടര്‍ന്ന് തൊട്ടടുത്ത മാസം മുംബൈ ഹൈക്കോടതിയില്‍ ജഡ്‌ജിയായി. 2008 മേയില്‍ പാട്ന ഹൈക്കോടതി ചീഫ് ജസ്‌റ്റിസായി. അതേ വര്‍ഷം തന്നെ സുപ്രീംകോടതി ജഡ്‌ജിയായി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇദ്ദേഹത്തിന്റേതായ പല വിധികളും സുപ്രധാനമായിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ടു കേസ് പദ്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച കേസ് റ്റുടങ്ങിയവ പരിഗണിച്ചത് ഇദ്ദേഹം ഉല്‍പ്പെട്ട ബഞ്ചായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :