ഡൽഹിയിലെ ചരിത്ര മ്യൂസിയം ഇനി ഒരോർമ മാത്രം

മധ്യഡൽഹിയിലെ ദേശീയ ചരിത്ര മ്യൂസിയം തീ പിടുത്തത്തിൽ പൂർണമായും കത്തിനശിച്ചു. മ്യൂസിയം ഇനി ഒരോർമ മാത്രം. ഡല്‍ഹി മണ്ഡിഹൌസിലെ ടാന്‍സന്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന FICCI യുടെ കെട്ടിടത്തിലെ ചരിത്ര മ്യൂസിയമാണ്

ന്യൂഡ‌ൽഹി| aparna shaji| Last Updated: ചൊവ്വ, 26 ഏപ്രില്‍ 2016 (15:51 IST)
മധ്യഡൽഹിയിലെ ദേശീയ ചരിത്ര മ്യൂസിയം തീ പിടുത്തത്തിൽ പൂർണമായും കത്തിനശിച്ചു. മ്യൂസിയം ഇനി ഒരോർമ മാത്രം. ഡല്‍ഹി മണ്ഡിഹൌസിലെ ടാന്‍സന്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന FICCI യുടെ കെട്ടിടത്തിലെ ചരിത്ര മ്യൂസിയമാണ് ഇന്നലെ അർദ്ധാരാത്രി 1.45 ഓടെ കത്തി നശിച്ചത്.

1972ൽ നിർമിച്ച ചരിത്ര മ്യൂസിയം ഇന്ത്യയുടെ ഇരുപത്തിഅഞ്ചാമത് സ്വാതന്ത്യ ആഘോഷത്തിന്റെ ഭാഗമാണ്. മധ്യഡൽഹിയിൽ വനം വകുപ്പിന്റെ കീഴിലുള്ള FICCIയുടെ കെട്ടിടത്തിൽ വാടകയ്ക്ക് ആരംഭിച്ചതായിരുന്നു ഈ മ്യൂസിയം. മൃഗങ്ങ‌ളുടേയും പക്ഷികളുടേയും വലിയൊരു ശേഖരണം തന്നെയായിരുന്നു ഇവിടെയുണ്ടായിരുന്നത്. ന്യൂഡൽഹിയിൽ ഒരൊറ്റ കെട്ടിടത്തിൽ മാത്രമായി തുടങ്ങിയ മ്യൂസിയത്തിന്റെ വളർച്ച പെട്ടന്നായിരുന്നു. ക്രമേണ, മൈസൂർ, ഭോപ്പാൽ, ഭുവനേശ്വർ, സാവായ് എന്നിവടങ്ങളിലും മ്യൂസിയം നിർമ്മിച്ചു.

മ്യൂസിയത്തിന്റെ ആറാം നിലയിൽ തീപിടിക്കുകയും തുടർന്ന് കെട്ടിടം മുഴുവൻ വ്യാപിക്കുകയും ചെയ്യുകയായിരുന്നു. വിലപിടിച്ച പലതും കത്തിനശിച്ചു. വൻ തോതിലാണ് നാശങ്ങ‌ൾ സംഭവിച്ചിരിക്കുന്നത്. പാരിസ്ഥിതിക വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന മ്യൂസിയം കൂടിയായിരുന്നു ഇത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :