കേരളത്തില്‍ ബിജെപി നേതൃത്വം കൊടുക്കുന്ന എന്‍ഡി‌എ ഒൻപത് സീറ്റുകളില്‍ മുന്നിലാണെന്ന് സർവേ റിപ്പോർട്ട്

നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഒൻപത് മണ്ഡലങ്ങളിൽ എൻ ഡി എ സ്ഥാനാർത്ഥികള്‍ മുന്നിലാണെന്ന് ബി ജെ പി കേന്ദ്ര നേതൃത്വം നിയോഗിച്ച സ്വകാര്യ ഏജൻസിയുടെ സർവേ റിപ്പോർട്ട്. ഇതില്‍ ബി ജെ പി അഞ്ചുസീറ്റിലും എൻ ഡി എയുടെ സഖ്യകക്ഷിയായ ബി ഡി ജെ എസ് നാലു സീറ്റിലുമാണ്

ന്യൂഡൽഹി, ബിജെപി, ബിഡിജെഎസ് Newdelhi, BJP, BDJS
ന്യൂഡൽഹി| rahul balan| Last Modified ശനി, 23 ഏപ്രില്‍ 2016 (18:25 IST)
നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഒൻപത് മണ്ഡലങ്ങളിൽ എൻ ഡി എ സ്ഥാനാർത്ഥികള്‍ മുന്നിലാണെന്ന് ബി ജെ പി കേന്ദ്ര നേതൃത്വം നിയോഗിച്ച സ്വകാര്യ ഏജൻസിയുടെ സർവേ റിപ്പോർട്ട്. ഇതില്‍ ബി ജെ പി അഞ്ചുസീറ്റിലും എൻ ഡി എയുടെ സഖ്യകക്ഷിയായ ബി ഡി ജെ എസ് നാലു സീറ്റിലുമാണ് മുന്നിലുള്ളത്.

ഒ രാജഗോപാല്‍ മത്സരിക്കുന്ന നേമത്തും, ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്‍ മത്സരിക്കുന്ന വട്ടിയൂർക്കാവിലും, എസ് ശ്രീശാന്ത് മത്സരിക്കുന്ന തിരുവനന്തപുരത്തും, കെ സുരേന്ദ്രന്‍ മത്സരിക്കുന്ന മഞ്ചേശ്വരത്തുമാണ് ബി ജെ പി മുന്നിൽ. ഇതിനു പുറമെ കാസർകോട് മണ്ഡലത്തിലും ബി ജെ പി മുന്നിലാണെന്നാണ് സര്‍വേ റിപ്പോര്‍ട്ട്. കുട്ടനാട്, ഇടുക്കി, കോവളം, കയ്പമംഗലം മണ്ഡലങ്ങളിലാണ് ബി ഡി ജെ എസ് മുന്നിലുള്ളത്


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :