പുതുവര്‍ഷ ദിനത്തില്‍ ജമ്മു കശ്‌മീരില്‍ പത്തു തൊഴിലാളികള്‍ വെന്തു മരിച്ചു

ശ്രീനഗര്‍| JOYS JOY| Last Modified ശനി, 2 ജനുവരി 2016 (09:29 IST)
പുതുവര്‍ഷദിനത്തില്‍ ജമ്മു കശ്‌മീരില്‍ പത്തു തൊഴിലാളികള്‍ തീപിടുത്തത്തില്‍ വെന്തു മരിച്ചു. ജമ്മു ശ്രീനഗര്‍ ഹൈവേക്ക് സമീപം രംബാന്‍ ജില്ലയിലെ ചന്ദേര്‍കോട്ടില്‍ ആണ് ദുരന്തം ഉണ്ടായത്. സ്വകാര്യ നിര്‍മ്മാണ കമ്പനിയിലെ പത്തു തൊഴിലാളികളാണ് തീപിടുത്തത്തില്‍ മരിച്ചത്.

താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ സ്ഥലത്ത് കിടന്നുറങ്ങുകയായിരുന്നു ഇവര്‍. പൊള്ളലേറ്റ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, തീപിടുത്തത്തിന് എന്താണ് കാരണമെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഷോര്‍ട് സര്‍ക്യൂട് ആണെന്നാണ് പ്രാഥമിക നിഗമനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :