ന്യൂയോര്‍ക്ക്|
JOYS JOY|
Last Modified വ്യാഴം, 31 ഡിസംബര്‍ 2015 (09:44 IST)
പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ മനോഹരമായ ഡൂഡില്‍ ഒരുക്കി ഗൂഗിളും. അഞ്ചു പക്ഷികള്‍ മരക്കൊമ്പിലിരിക്കുന്ന വിധത്തിലാണ് ഡൂഡില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഒരു വലിയ പക്ഷിയും നാലു കുഞ്ഞു പക്ഷികളും ഒരു അതിഥിയെ കാത്തിരിക്കുകയാണ്. 2016 എന്ന മുട്ട വിരിയുന്നതും കാത്ത്.
ഇടയ്ക്കിടയ്ക്ക് ഒരു കുഞ്ഞു പക്ഷി ടൈംപീസ് എടുത്ത് സമയം നോക്കുന്നുണ്ട്. നീല, ചുവപ്പ്, മഞ്ഞ വര്‍ണ്ണങ്ങളിലാണ് പക്ഷികള്‍. വിരിയാന്‍ തയ്യാറായി ഇരിക്കുന്ന ‘2016’ മുട്ടയ്ക്ക് പച്ച നിറമാണ്.
മുട്ട വിരിയുന്നുണ്ടോ എന്ന് ആകാംക്ഷയോടെ നോക്കുന്ന പക്ഷികള്‍ പുതുവര്‍ഷത്തെ ആകാംക്ഷയോടെ കാത്തിരിക്കുന്നതു പോലെയാണ്. വിശേഷാവസരങ്ങളില്‍ വ്യത്യസ്തമായ ഡൂഡിലുമായി രംഗത്തെത്തുന്ന ഗൂഗിള്‍ ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല.