സ്നേഹത്തിന്‍റെയും നന്‍‌മയുടെയും പുതുവര്‍ഷം!

2016, ന്യൂ ഇയര്‍, പുതുവര്‍ഷം, 2015
Last Updated: വ്യാഴം, 31 ഡിസം‌ബര്‍ 2015 (20:16 IST)
സ്നേഹത്തിന്‍റെയും സന്തോഷത്തിന്‍റെയും സമൃദ്ധിയുടെയും ഒരു പുതുവര്‍ഷം കൂടി പിറക്കുകയാണ്. കടന്നുപോകുന്നത് സമ്മിശ്രാനുഭവങ്ങളിലൂടെയാണെങ്കില്‍ എല്ലാവര്‍ക്കും ആഹ്ലാദത്തിന്‍റെ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാം.

സങ്കടങ്ങള്‍ക്കും വിദ്വേഷങ്ങള്‍ക്കും ഇടമില്ലാത്ത മനസുകളാവട്ടെ ഈ വര്‍ഷം നമ്മുടേത്. പരസ്പരം സ്നേഹത്തിന്‍റേതുമാത്രമായ കൈമാറ്റങ്ങള്‍ നടക്കട്ടെ. ദ്വേഷവും ആക്രോശവും ആക്രമണവും രക്തച്ചൊരിച്ചിലുകളും കലാപങ്ങളും ഒഴിഞ്ഞുനില്‍ക്കട്ടെ. എങ്ങും ആഘോഷവും നിറയട്ടെ.

മനുഷ്യജീവിതങ്ങള്‍ കുറച്ചുവര്‍ഷങ്ങളുടെ മാത്രം ദൈര്‍ഘ്യമുള്ള ഒരേര്‍പ്പാടാണെന്ന ഓര്‍മ്മയാണ് ഓരോ നിമിഷവും ആഘോഷമാക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത്. വര്‍ത്തമാനകാലത്തില്‍ ജീവിക്കുന്ന വര്‍ഷമാകട്ടെ 2016. പൊയ്പ്പോയവ എന്തായാലും, വസന്തമായാലും വേനലായാലും അത് മറവിയിലേക്ക് അമര്‍ത്തിക്കൊണ്ട് പുതിയ ജീവിതം സാധ്യമാകട്ടെ.

എല്ലാ വായനക്കാര്‍ക്കും 2016ല്‍ ജീവിതവിജയത്തിന്‍റെ പുതിയ ചുവടുവയ്പ്പുകള്‍ നടത്താന്‍ കഴിയട്ടെ എന്നാശംസിക്കുന്നു
- എഡിറ്റര്‍ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :