ഐപിഎല്‍ കോഴക്കേസ്: അന്വേഷണത്തിന് പുതിയ സംഘം

ന്യൂഡല്‍ഹി:| Last Modified വെള്ളി, 17 ഏപ്രില്‍ 2015 (19:15 IST)
ഐപിഎല്‍ കോഴക്കേസ് അന്വേഷിക്കാന്‍ പുതിയ സംഘം. സുപ്രീം കോടതിയാണ് പുതിയ സംഘത്തെ നിയോഗിച്ചത്. സിബിഐ ആന്റി കറപ്ഷന്‍ എസ്പിയായി പ്രവര്‍ത്തിക്കുന്ന വിവേക് പ്രിയദര്‍ശിക്കാണു അന്വേഷണ ചുമതല. തന്റെ അന്വേഷണ സംഘത്തെ പ്രിയദര്‍ശിനിക്ക് തിരഞ്ഞെടുക്കാം. നിലവിലെ അന്വേഷണ സംഘത്തലവന്‍ വിവി മിശ്ര വിരമിക്കുന്ന സാഹചര്യത്തിലാണ് കോടതി പുതിയ സംഘത്തിന് രൂപം നല്കിയത്.

കേസ് അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം.ലോധ അധ്യക്ഷനായ സമിതിയാണു വിവേക് പ്രിയദര്‍ശിനിയുടെ പേരു നിര്‍ദ്ദേശിച്ചത്. ഐപിഎല്‍ മുന്‍ സിഇഒ സുന്ദരരാമനെതിരേ കൂടുതല്‍ അന്വേഷണം വേണമെന്നും ഇതിന് ഐപിഎസ് ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നുമായിരുന്നു സമിതിയുടെ ആവശ്യം. സുപ്രീം കോടതി ഇത് പൂര്‍ണമായും അംഗീകരിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :