ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 2 ഡിസംബര്‍ 2014 (15:58 IST)
ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ ദേവാലയം കത്തിനശിച്ച സംഭവത്തില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പാര്‍ലമെന്റില്‍ മറുപടി നല്‍കുമെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ക്രിസ്ത്യന്‍ ദേവാലയം കത്തിനശിച്ച സംഭവം അപലപനീയമാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പാര്‍ലമെന്റില്‍ മറുപടി നല്‍കുമെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ലോക്സഭയില്‍ അറിയിച്ചു.
ലോക്സഭയില്‍ പി.കരുണാകരനും, രാജ്യസഭയില്‍ ശരദ് യാദവുമാണ് ഉന്നയിച്ചത്. സംഭവം ആസൂത്രിതമാണെന്നും രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കാന്‍, കുറ്റവാളികളെ ഉടന്‍ കണ്ടെത്തി നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും പി.കരുണാകരന്‍ പറഞ്ഞു.
അതിനിടെ ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡനിലെ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി തീവച്ചു നശിപ്പിച്ചുവെന്ന കേസില്‍
ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. പൊലീസിന്റെ അന്വേഷണത്തില്‍ അതൃപ്തിരായ
നൂറുകണക്കിന് ക്രൈസ്തവ സഭാംഗങ്ങള്‍ ഇന്ന് ഡല്‍ഹി പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് ഉപരോധിച്ചിരുന്നു.
ഇവര്‍ക്കാണ് കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡല്‍ഹി പൊലീസ് കമ്മിഷണര്‍ ബിഎസ് ബസ്സി ഉറപ്പുനല്‍കിയത്. ഇതുകൂടാതെ പൊലീസുകാര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി നടപടിയെടുക്കുമെന്നും ദേവാലയങ്ങള്‍ക്കുള്ള സുരക്ഷ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും പൊലീസ് അറിയിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും https://twitter.com/Webdunia_Mal പിന്തുടരുക.