പുതുക്കിയ റെയില്‍വേ നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം| Last Modified ചൊവ്വ, 24 ജൂണ്‍ 2014 (08:50 IST)
പുതുക്കിയ റെയില്‍വേ യാത്രാക്കൂലിയും ചരക്ക് കൂലിയും ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. യാത്രാനിരക്ക് 14.2 ശതമാനവും ചരക്ക് കൂലി 6.5ശതമാനവുമാണ് വര്‍ധിക്കും. റെയില്‍വേ ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് നിരക്ക് വര്‍ധന.

റെയില്‍വേയെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ നിരക്ക് വര്‍ധന കൂടിയേ തീരൂവെന്നാണ് റെയില്‍വേമന്ത്രാലയത്തിന്‍െറ വിശദീകരണം. നിരക്ക് വര്‍ധനയിലൂടെ 8000കോടി രൂപയുടെ അധികവരുമാനമാണ് ലക്‍ഷ്യം.

നിത്യോപയോഗ സാധനങ്ങള്‍ക്കടക്കം വില കുതിച്ചുയരുന്ന തരത്തിലാണ് റെയില്‍വേ ചരക്ക്കൂലിയിലും യാത്രാക്കൂലിയിലും വര്‍ധന വരുത്തിയിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :