സ്ത്രീകളില്‍നിന്നും യാത്രാക്കൂലിക്ക് പകരം ലൈംഗിക വാഗ്ദാനങ്ങള്‍ സ്വീകരിക്കരുത്: ഡ്രൈവര്‍മാര്‍ക്ക് സര്‍ക്കുലര്‍

ലണ്ടന്‍ | WEBDUNIA|
PRO
PRO
സ്ത്രീകളില്‍നിന്നും യാത്രാക്കൂലിക്കു പകരം ലൈംഗിക വാഗ്ദാനങ്ങള്‍ സ്വീകരിക്കരുതെന്ന് ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് സര്‍ക്കുലര്‍. യാത്രാകൂലി നല്‍കാനില്ലെന്നറിയിച്ച യുവതിയുമായി ഡ്രൈവര്‍ കാറില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടതാണ് ഇത്തരമൊരു മുന്നറിയിപ്പിന് കാരണം.

ലണ്ടനിലെ വടക്കു കിഴക്കന്‍ മേഘലയില്‍ പ്രവര്‍ത്തനം നടത്തുന്ന ടാക്‌സി സര്‍വീസുകള്‍ക്കാണ് മുന്നറിയിപ്പ്. ഇത് ലംഘിക്കുന്നവര്‍ക്ക് ജോലിനഷ്ടപ്പെടുമെന്നും സര്‍ക്കുലറില്‍ പറയുന്നു. പണം നല്‍കാനില്ലെന്നു പറയുന്ന യുവതികളെ യാത്രാകൂലിക്കു പകരമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പ്രേരിപ്പിക്കുന്നത് സ്ഥിരം പ്രവണതയാണെന്ന് ഹാര്‍ട്ട്പൂളിലെ പ്രമുഖ ടാക്‌സി സ്ഥാപനങ്ങള്‍ പറയുന്നു. അടുത്തിടെ യാത്രാകൂലിക്കു പകരമായി യാത്രക്കാരിയുമായി ലൈംഗിബന്ധത്തിലേര്‍പ്പെട്ട ഡ്രൈവര്‍ പിടിയിലായതാണ് ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്.

സംഭവത്തെ തുടര്‍ന്ന് ഡ്രൈവറുടെ ലൈന്‍സ് മരവിപ്പിച്ചിരിക്കുകയാണ്. യാത്രക്കാരുടെ സമ്മതത്തോടെയാണ് അവരുമായി ഇത്തരം ബന്ധങ്ങളിലേര്‍പ്പെടാറുളളത്. യാത്രാകൂലി മുഴുവന്‍ നല്‍കാനില്ലെന്നു പറഞ്ഞ് പലപ്പോഴും യുവതികളാണ് ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ ഡ്രൈവര്‍മാരെ പ്രേരിപ്പിക്കുന്നതെന്നും ഒരു ടാക്‌സി ഡ്രൈവര്‍ പറയുന്നു. എന്നാല്‍ ഇത്തരത്തില്‍ യുവതികള്‍ പെരുമാറിയാലും അവരെ അവഗണിക്കാന്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :