ന്യൂഡല്‍ഹി|
Last Modified ശനി, 21 ജൂണ്‍ 2014 (09:19 IST)
റെയില്‍വേ നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെ പാചകവാതക വിലയിലും ഇരുട്ടടി വരുന്നു. പാചകവാതക വില കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. എല്‍പിജി വിലയില്‍ പ്രതിമാസം 10 രൂപയുടെ വര്‍ധന വരുത്തും. അടുത്തമാസം അവതരിപ്പിക്കുന്ന പൊതുബജറ്റില്‍
പ്രഖ്യാപനം ഉണ്ടാവും.
വില വര്‍ധിപ്പിച്ച് സബ്സിഡി പൂര്‍ണമായും ഇല്ലാതാക്കാനാണ് നീക്കം. സബ്സിഡി ഇനത്തില്‍ 7000 കോടി രൂപയാണ് സര്‍ക്കാരിന് ഇതിലൂടെ ലാഭിക്കാനാവുക. ഇപ്പോള്‍ സബ്സിഡി സിലിണ്ടറിന് 450 രൂപയോളമാണ് വില. ഈ വര്‍ഷത്തോടെ ഗ്യാസിന്റെ സബ്സിഡി തുക 1.40 ലക്ഷം കോടി കവിയുമെന്നാണ് കണക്ക്.
മുന്‍ യുപിഎ സര്‍ക്കാര്‍ സബ്സിഡി സിലിണ്ടറുകളുടെ എണ്ണം 12ല്‍ നിന്ന് ഒന്പത് ആക്കിയെങ്കിലും ജനരോഷം കണക്കിലെടുത്ത് അത് പിന്‍വലിച്ചിരുന്നു.