ബംഗളൂരു|
jibin|
Last Modified വ്യാഴം, 1 ഡിസംബര്‍ 2016 (20:31 IST)
ബംഗളൂരുവിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ നാല് കോടി രൂപയുടെ
പുതിയ നോട്ടുകൾ പിടിച്ചെടുത്തു. രണ്ട് സർക്കാർ ഉദ്യോഗസ്‌ഥരുടെ വീടുകളിൽ നടന്ന റെയ്‌ഡിലാണ് ആദായനികുതി ഉദ്യോഗസ്‌ഥർ ഇത്രയും പണം കണ്ടെത്തിയത്.
ഇവരുടെ വീടുകളിൽനിന്ന് കിലോ കണിക്കിന് സ്വർണവും സ്വർണ ബിസ്കറ്റുകളും കണ്ടെടുത്തു. ഒരു ഉദ്യോഗസ്‌ഥന്റെ വീട്ടിൽനിന്ന് ആഡംബര സ്പോർട്സ് കാറായ ലംബോർഗിനിയും കണ്ടെത്തി. പിടിച്ചെടുത്തവയിൽ കൂടുതലും 2000 രൂപയുടെ നോട്ടുകളാണ്. കുറച്ച് 100 രൂപയുടെയും പഴയ 500 രൂപയുടെ നോട്ടുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
റെയ്‌ഡ് നടന്ന സ്ഥലങ്ങളിൽ നിന്ന് നിരവധി തിരിച്ചറിയൽ കാർഡുകളും കണ്ടെടുത്തിട്ടുണ്ട്. ഇത് പഴയ നോട്ടുകൾ മാറ്റി വാങ്ങുന്നതിനായി എത്തിച്ചതാണെന്ന് ആദായ നികുതി വകുപ്പ് സംശയിക്കുന്നു.
ബുധനാഴ്‌ച ആദായ നികുതി വകുപ്പ് രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ ഒരു കോടി രൂപ പിടിച്ചെടുത്തതിനു പിന്നാലെയായിരുന്നു ബെംഗളൂരിവിലെ പരിശോധന. തമിഴ്നാട് പൊലീസ് ശനിയാഴ്ച നടത്തിയ പരിശോധനയിൽ ചെന്നൈയിലെ ബിജെപി യുവജന നേതാവിൽനിന്ന് 20.55 ലക്ഷത്തിന്റെ പുതിയ കറൻസികൾ കണ്ടെത്തിയിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതു സംബന്ധിച്ച കൂടുതൽ പരിശോധനകൾ നടന്നുവരികയാണ്. അനുകൂലമായി സമൂഹ മാധ്യമങ്ങൾ വഴി വ്യാപകമായ പ്രചാരണം നടത്തിയയാളായിരുന്നു പിടിയിലായ ബിജെപി നേതാവ്.