കനത്ത മഴയിൽ മുങ്ങി ബംഗളൂർ; വ്യപക നഷ്ടം

കനത്ത മഴയിൽ മുങ്ങി ബെംഗളൂരുവും ഡൽഹിയും

ബംഗളൂരു| aparna shaji| Last Modified ശനി, 30 ജൂലൈ 2016 (07:50 IST)
കഴിഞ്ഞ രണ്ടു ദിവസങ്ങളായുള്ള കനത്ത മഴയിൽ മുങ്ങി ബംഗളൂരു നഗരം. വ്യാഴാഴ്ച ഉച്ചയോടെയാണ് ശക്തമായത്. വെള്ളിയാഴ്ച പുലർച്ചെയും മഴ തുടർന്നപ്പോൾ നഗരം വെള്ളത്തിൽ മുങ്ങുകയും ജനജീവിതം സതംഭിക്കുകയും ചെയ്തു. അഴുക്കുചാലുകള്‍ നിറഞ്ഞൊഴുകിയതും റോഡില്‍ മരം വീണും വെള്ളം കെട്ടിനിന്നും ഗതാഗതം തടസ്സപ്പെട്ടതും ജനത്തെ വലച്ചു. വെള്ളപ്പൊക്കം കാരണം പലയിടത്തും രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടായി.

പൊതുവെ ഗതാഗതക്കുരുക്കുള്ള ബംഗളൂരുവിൽ രണ്ടു ദിവസമായി നിർത്താതെ പെയ്യുന്ന മഴ ഇരട്ടി തടസ്സമാണ് സൃഷ്ടിച്ചത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ബി ബി എം പി കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് വെള്ളം കയറിയ വീടുകളില്‍ ഭക്ഷണമത്തെിക്കുകയും ആളുകളെ മാറ്റുകയും ചെയ്യുന്നത്. ബംഗളൂരുവിനൊപ്പം ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിലും കനത്ത മഴയാണുള്ളതെന്നാണ് റിപ്പോർട്ടുകൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :