ബംഗളൂരു|
JOYS JOY|
Last Modified ബുധന്‍, 17 ഓഗസ്റ്റ് 2016 (19:09 IST)
ബംഗളൂരു സ്ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മലപ്പുറം പരപ്പനങ്ങാടി സ്വദേശി സക്കരിയയ്ക്ക് നാട്ടില്‍ പോകാന്‍ അനുമതി. രണ്ടു ദിവസത്തേക്ക് നാട്ടില്‍ പോകാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ബംഗളൂരു എന്‍ ഐ എ പ്രത്യേക കോടതി ജഡ്ജി ശിവണ്ണയാണ് പ്രത്യേക അനുമതി നല്‍കിയത്.
വ്യാഴാഴ്ച സക്കരിയയുടെ സഹോദരന്‍ മുഹമ്മദ് ശരീഫിന്‍റെ വിവാഹമാണ്. ഇതില്‍ പങ്കെടുക്കാനാണ് അനുമതി നല്കിയിരിക്കുന്നത്. വീട്ടിലും വിവാഹ ഹാളിലും പോകാന്‍ മാത്രമേ അനുമതിയുള്ളൂ. നാട്ടില്‍ പോകാനുള്ള ചെലവ് സ്വയം വഹിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട് .
ബുധനാഴ്ച വൈകുന്നേരം ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ പ്രത്യേക വാഹനത്തില്‍ നാട്ടിലേക്ക് പുറപ്പെടും. വെള്ളിയാഴ്ച വൈകുന്നേരം നാട്ടില്‍ നിന്ന് തിരിക്കും.