അഗസ്ത വെസ്റ്റ്ലാന്‍ഡ് കോഴ ഇടപാട് : എസ് പി ത്യാഗിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്

ഗസ്ത വെസ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് വ്യോമസേന മുന്‍ മേധാവി എസ് പി ത്യാഗിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി, കോഴ, ത്യാഗി new delhi, tyagi, bribes
ന്യൂഡല്‍ഹി| സജിത്ത്| Last Updated: ശനി, 30 ഏപ്രില്‍ 2016 (11:19 IST)
അഗസ്ത വെസ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് വ്യോമസേന മുന്‍ മേധാവി എസ് പി ത്യാഗിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചിരിക്കുന്നതെന്നാണ് പുറത്തുവന്ന സൂചന.

എന്നാല്‍, എന്നാണ് ഹാജരാകേണ്ടതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തമായ സൂചനകള്‍ പുറത്തുവന്നിട്ടില്ല. ഹെലികോപ്റ്റര്‍ ഇടപാടില്‍ ആരോപണ വിധേയനായ ത്യാഗിയെ തിങ്കളാഴ്ചയാണ് സി ബി ഐ ചോദ്യം ചെയ്യുന്നത്.

ഹെലികോപ്റ്റര്‍ നിര്‍മാണ കമ്പനിയായ അഗസ്ത വെസ്റ്ലാന്‍ഡുമായി ത്യാഗി കോഴ ഇടപാട് നടത്തിയതായി സി ബി ഐയുടെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ത്യാഗിയുടെ ബന്ധുക്കള്‍ കൂടിയായ ദോസ്ക ത്യാഗി, ജൂലി ത്യാഗി എന്നിവരെക്കുറിച്ചും സി ബി ഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നാണ് പുറത്തുവന്ന സൂചന.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :