അടുത്ത വര്‍ഷം പാ‍നിക് ബട്ടണ് , 2018ല്‍ ജി പി എസ് ; ഇതില്ലാതെ ഇന്ത്യയില്‍ ഇനി മൊബൈല്‍ ഫോണ്‍ ഉണ്ടാവില്ല!

അടിയന്തര സാഹചര്യങ്ങളില്‍ സുരക്ഷയ്ക്കായി പുതിയ സംവിധാനവുമായി കേന്ദ്ര ടെലികോം മന്ത്രാലയം

ന്യൂഡല്‍ഹി, മൊബൈല്‍ഫോണ്, ജി പി എസ്, പാനിക് ബട്ടണ്‍ new delhi, mobile phone, GPS, panic button
ന്യൂഡല്‍ഹി| സജിത്ത്| Last Modified ചൊവ്വ, 26 ഏപ്രില്‍ 2016 (16:33 IST)
അടിയന്തര സാഹചര്യങ്ങളില്‍ സുരക്ഷയ്ക്കായി പുതിയ സംവിധാനവുമായി കേന്ദ്ര ടെലികോം മന്ത്രാലയം. 2017 ജനുവരി ഒന്നു മുതല്‍ രാജ്യത്ത് വില്‍ക്കുന്ന എല്ലാ മൊബൈല്‍ ഫോണുകളിലും പാനിക് ബട്ടണ്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ മൊബൈലിലെ ഈ പാനിക് ബട്ടണ്‍ അമര്‍ത്തിയാല്‍ ഉപയോക്താവിന്റെ വീട്ടിലേക്കോ കൂട്ടുകാരുടെ ഫോണിലേക്കോ സ്ഥലവിവരമടക്കം ജാഗ്രതാസന്ദേശം ലഭിക്കുന്ന രീതിയിലാണ് പാനിക് ബട്ടണ്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്.

നിര്‍ഭയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി മൊബൈലുകളില്‍ പാനിക് ബട്ടണ്‍ ഏര്‍പ്പെടുത്താന്‍ ആവശ്യമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 22നാണ് പാനിക് ബട്ടണ്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം കേന്ദ്രസര്‍ക്കാര്‍ നടത്തിയത്. സ്ത്രീകള്‍ക്ക് നേരെ ആക്രമണം ഉണ്ടായാല്‍ അവര്‍ക്ക് ഈ സുരക്ഷാ ബട്ടണ്‍ ഉപയോഗിച്ച് സഹായം അഭ്യര്‍ത്ഥിക്കാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത.

കൂടാതെ, അപകട സ്വിച്ചിന് പുറമെ 2018 ജനുവരി മുതല്‍ മൊബൈലുകളില്‍ ജി പി എസ് സംവിധാനവും നിര്‍ബന്ധമാക്കുമെന്ന് ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. നിലവില്‍ സ്മാര്‍ട്ട് ഫോണുകളില്‍ മാത്രമാണ് ജി പി എസ് സംവിധാനമുള്ളത്. മൊബൈല്‍ഫോണിലെ അഞ്ച് എന്ന നമ്പര്‍ കീയോ, ഒമ്പതാം നമ്പര്‍ കീയോ ആയിരിക്കും പാനിക് ബട്ടണ് എന്നാണ് സൂചന.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :