സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 24 ജനുവരി 2023 (10:31 IST)
നെറ്റ്ഫ്‌ളിക്‌സ് ഏപ്രില്‍ മുതല്‍ പാസ്സ്വേര്‍ഡ് പങ്കുവയ്ക്കലിന് പണം ഈടാക്കും. കുടുംബത്തിനു പുറത്തുള്ള ആര്‍ക്കെങ്കിലും ഒടിടി പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്‌ലിക്‌സില്‍ ലോഗിന്‍ പാസ്സ്വേര്‍ഡ് നല്‍കുകയാണെങ്കില്‍ പ്രൊഫൈല്‍ ആക്‌സസ് നല്‍കുന്നതിന് അധിക പണം നല്‍കേണ്ടിവരും. നേരത്തെ ചില ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നെറ്റ് ഫ്‌ളിക്‌സ് പാസ്സ്വേര്‍ഡ് പങ്കുവയ്ക്കുന്നതിന് പണമിടാക്കി തുടങ്ങിയിരുന്നു.
250 രൂപ വരെയാണ് ഇവിടങ്ങളില്‍ ഈടാക്കുന്നത്. ഇന്ത്യയില്‍ എത്ര തുകയാണ് ഈടാക്കുക എന്ന് കമ്പനികള്‍ വ്യക്തമാക്കിയിട്ടില്ല. കൊവിഡ് കാലത്തിനുശേഷം ഇപ്പോള്‍ സാമ്പത്തിക വെല്ലുവിളി നേരിടുകയാണ് കമ്പനി.