കല്യാണം എപ്പോൾ ? വീണ്ടും ചോദ്യം നേരിട്ട് രാഹുൽ ഗാന്ധി, മറുപടി ഇങ്ങനെ

അഭിറാം മനോഹർ| Last Updated: തിങ്കള്‍, 23 ജനുവരി 2023 (17:54 IST)
ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവമായ കാലം തൊട്ടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സ്ഥിരം അഭിമുഖീകരിക്കുന്ന ചോദ്യമാണ് കല്യാണം എപ്പോൾ എന്നുള്ളത്. ഒരു ഇന്ത്യൻ ഭൂമികയിൽ ഈ ചോദ്യം നേരിടാത്ത യുവാക്കളില്ല എന്നത് സത്യം മാത്രം. ഇപ്പോഴിതാ തൻ്റെ അൻപത്തിരണ്ടാം വയസിലും ഈ ചോദ്യം വീണ്ടും നേരിട്ടിരിക്കുകയാണ് രാഹുൽ.

ഭാരത് ജോഡോ യാത്രക്കിടെ താങ്കൾ ഉടൻ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. തനിക്ക് യോജിക്കുന്ന ഒരു പെൺകുട്ടി വന്നാൽ വിവാഹം കഴിക്കുമെന്നായിരുന്നു രാഹുലിൻ്റെ മറുപടി. സ്നേഹമുള്ള വ്യക്തിയായിരിക്കണം. ബുദ്ധിമതിയായിരിക്കണം എന്നത് മാത്രമാണ് രാഹുൽ ഗാന്ധിയുടെ ഡിമാൻഡ്. നേരത്തെ മറ്റൊരു അഭിമുഖത്തിനിടെ വധുവായി എത്തുന്നപെൺകുട്ടിക്ക് അമ്മ സോണിയാഗാന്ധിയുടെയും മുത്തശ്ശി ഇന്ദിരാഗാന്ധിയുടെയും ഗുണങ്ങൾ ഉണ്ടായിരിക്കണമെന്ന് രാഹുൽ പറഞ്ഞിരുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :