വളർത്തുനായയെ പട്ടിയെന്ന് വിളിച്ചു, അയൽവാസി 62കാരനെ കുത്തികൊന്നു

അഭിറാം മനോഹർ| Last Modified ഞായര്‍, 22 ജനുവരി 2023 (16:27 IST)
വളർത്തുനായയെ പട്ടിയെന്ന് വിളിച്ചതിന് 62കാരനെ അയൽവാസി കുത്തിക്കൊന്നു. തമിഴ്‌നാട്ടിലെ ഡിണ്ടിഗലിലാണ് സംഭവം.സ്ഥിരമായി അക്രമിക്കുന്നുവെന്ന പേരിൽ ഉടമസ്ഥയായ നിർമല ഫാത്തിമയും
അയൽവാസിയും തമ്മിൽ വഴക്ക് പതിവായിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരം വീട്ടിലേക്ക് പോവുകയായിരുന്ന മരണപ്പെട്ട രായപ്പൻ പട്ടി ആക്രമിക്കാൻ വന്നാൽ കയ്യിൽ വടി കരുതണമെന്ന് പേരക്കുട്ടി കെൽവിനോട് പറഞ്ഞത് കേട്ട നിർമലയുടെ മക്കൾ രായപ്പനെ ആക്രമിക്കുകയായിരുന്നു. കേസിൽ നിർമല റാണി,മക്കളായ ഡാനിയേൽ, വിൻസെൻ്റ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :