1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Nestle, Suresh Narayanan, Nestle Philippines

നെസ്‌ലെ ഇന്ത്യയ്ക്ക് പുതിയ മേധാവി

നെസ്‌ലെ ഇന്ത്യ
നെസ്‌ലെ, ഇന്ത്യയിലെ തങ്ങളുടെ പുതിയ മേധാവിയായി സുരേഷ് നാരായണനെ നിയമിച്ചു. ഇന്ത്യക്കാരനായ സുരേഷ് നാരായണന്‍ ആയിരിക്കും നെസ്‌ലെ ഇന്ത്യയുടെ പുതിയ മാനേജിംഗ് ഡയറക്‌ടര്‍. നെസ്‌ലെയുടെ ഇന്ത്യന്‍ വിഭാഗത്തിന്റെ മേധാവിയായി ഓഗസ്റ്റ് ഒന്നിന് അദ്ദേഹം ചുമതലയേല്‍ക്കും.
 
നിലവില്‍, നെസ്‌ലെ ഫിലിപ്പീന്‍സിന്റെ ചെയര്‍മാനും സി ഇ ഒയുമാണ് അദ്ദേഹം. പതിനാറു വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ നെസ്‌ലെ ഇന്ത്യയുടെ മേധാവിയായി എത്തുന്നത്. നെസ്‌ലെ ഇന്ത്യയുടെ നിലവിലെ മേധാവി ആയിരുന്ന എറ്റീന്‍ ബെനറ്റ് കമ്പനിയുടെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ആസ്ഥാനത്തേക്ക് മടങ്ങും.
 
നെസ്‌ലെയുടെ മാഗി ന്യൂഡില്‍സിന് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയതിന്റെ തൊട്ടു പിന്നാലെയാണ് നെസ്‌ലെ ഇന്ത്യയുടെ തലപ്പത്ത് മാറ്റം വരുത്തിയിരിക്കുന്നത്.
About Writer
JOYS JOY