മുംബൈ:|
Last Modified ബുധന്‍, 2 ജൂലൈ 2014 (12:42 IST)
ബോളിവുഡ് നടി പ്രീതി സിന്റയെ പീഡിപ്പിച്ച കേസില്‍ മുന്‍ കാമുകന്‍ നെസ് വാഡിയയെ ഈ ആഴ്ച പൊലീസ് ചോദ്യം ചെയ്തേക്കും. കേസില്‍ പ്രീതി സിന്റ പരാതിയില്‍ പറഞ്ഞിരിക്കുന്ന എല്ലാസാക്ഷികളില്‍ നിന്നും മൊഴിയെടുത്തതായും മുംബൈയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മെയ് 30-ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ വെച്ച് തന്റെ കൈയ്ക്ക് കയറിപ്പിടിച്ച വാഡിയ, ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് പ്രീതി സിന്റയുടെ പരാതി. ഐപിഎല്‍ മത്സരത്തിനിടെ
നെസ് വാഡിയ തന്റെ കൈ പിടിച്ച് വലിച്ചെന്നും പരസ്യമായി അപമാനിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും പ്രീതി സിന്റ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.