അനുബന്ധ വാര്‍ത്തകള്‍
- ഈ ശിലം നിങ്ങൾക്ക് എപ്പോഴും സന്തോഷം നൽകും, അറിയു !
- പൂയം നക്ഷത്രക്കാരുടെ വീക്നെസ്സ് ഇതാണ്, അറിയു !
- ഓൺലൈൻ റമ്മി: വിരാട് കോഹ്ലിയ്ക്കും തമന്നയ്ക്കും അജു വർഗീസിനുമെതിരെ കോടതി നോട്ടീസ്
- വസ്ത്രം മാറ്റാതെ മാറിടത്തിൽ സ്പർശിയ്ക്കുന്നത് പോക്സോ പ്രകാരം ലൈംഗിക പീഡനമല്ലെന്ന ബോബെ ഹൈക്കോടതി വിധി: സുപ്രീം കോടതിയുടെ സ്റ്റേ
- സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റ് ഉടൻ വിപണിയിലേയ്ക്ക്
നേപ്പാളില്‍ കൊവിഡ് വാക്സിനേഷന് ആരംഭിച്ചു; ഇന്ത്യക്ക് നന്ദി അറിയിച്ച് കെപി ശര്‍മ ഒലി
നേപ്പാളില്‍ കൊവിഡ് വാക്സിനേഷന് ആരംഭിച്ചു. ഇന്ത്യയാണ് നേപ്പാളിന് കൊവിഷീല്‍ഡ് വാക്സിന് നല്‍കിയത്. ഇതിന് ഇന്ത്യക്ക് പ്രധാനമന്ത്രി കെപി ശര്‍മ ഒലി നന്ദി അറിയിച്ചു. ഇന്ത്യയിലെ ജനങ്ങളോടും പ്രത്യകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും നന്ദി അറിയിക്കുന്നതായി ശര്‍മ ഒലി പറഞ്ഞു. 10 ലക്ഷം ഡോസ് കൊവിഡ് വാക്സിനാണ് ഇന്ത്യ നേപ്പാളിന് നല്‍കിയത്.
അതേസമയം നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലിയെ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹലിന്റെ നേതൃത്വത്തിലുള്ള എതിര് വിഭാഗത്തിന്റെ നടപടിയായിരുന്നു. പാര്‍ലമെന്റ് പിരിച്ചുവിട്ട് ഇടക്കാല തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതാണ് വിഭാഗിയത രൂക്ഷമാക്കിയത്.