Last Modified ബുധന്‍, 20 ഓഗസ്റ്റ് 2014 (13:18 IST)
നമ്മുടെ അയല്‍പക്കത്ത് ഒരു സെലിബ്രിറ്റി താമസിക്കുന്നുണ്ടെങ്കില്‍ എന്താവും സ്ഥിതി? അതിലും അഭിമാനം കൊള്ളുന്നവരാണ് നമ്മള്‍. എന്നാല്‍ ഷാരൂഖ് ഖാന്‍ എന്ന സെലിബ്രിറ്റിയെക്കൊണ്ട് അയല്‍പക്കക്കാര്‍ പൊറുതിമുട്ടിയത്രേ. അതെ, ഇവര്‍ക്ക് കിംഗ് ഖാന്‍ ഒരു ശല്യമാണ്.
മുംബൈ ബാന്ദ്രയിലെ ബാന്‍ഡ് സ്റ്റാന്‍ഡിലുള്ള ഷാരൂഖിന്റെ ബംഗ്ളാവായ 'മന്നത്തിന്റെ മുന്‍പിലുള്ള പാര്‍ക്കിംഗാണ് പ്രശ്നമായത്. ഷാരൂഖിന്റെ കൊട്ടാരം പോലുള്ള കാരവന്‍ പാര്‍ക്ക് ചെയ്യാന്‍ വീടിനുമുന്നില്‍ സ്ഥാപിച്ചിരിക്കുന്ന അനധികൃത നിര്‍മാണമാണ് റസിഡന്റസ് അസോസിയേഷനുകളെ ചൊടിപ്പിച്ചത്. പൊതുസ്ഥലത്താണ് കാരവന്‍ പാര്‍ക്ക് ചെയ്യുന്നതെന്നും ഇതിനായി നിര്‍മിച്ചിരിക്കുന്ന റാംപ് സമീപത്തുള്ള മൌണ്ട് മേരി ചര്‍ച്ചിലേക്കുള്ള വഴിതടസപ്പെടുത്തുന്നുവെന്നുമാണ് ആരോപണം.
കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ കോര്‍പ്പറേഷന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഷാരൂഖിന്റെ ബംഗ്ളാവിന്റെ കഡസ്ട്രല്‍ സര്‍വേ നമ്പര്‍ കൈവശമില്ലെന്നും അതിനാല്‍ നടപടിയെടുക്കാനാവില്ലെന്നുമായിരുന്നു കോര്‍പ്പറേഷന്‍ അധികൃതരുടെ നിലപാട്. എന്നാല്‍ റസിഡന്റ്സ് അസോസിയേഷനുകള്‍ സര്‍വേ നമ്പര്‍ വിവരാവകാശ നിയമം വഴി നേടുകയും വീണ്ടും പരാതി സമര്‍പ്പിച്ചു. ഇതോടെ അധികൃതരും വെട്ടിലായി. പ്രതിഷേധത്തെത്തുടര്‍ന്ന് ഇതിനെതിരേ നടപടിയെടുക്കാന്‍ ബ്രിഹ്മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉത്തരവിട്ടിരിക്കുകയാണ്.