നീറ്റ് പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് ആരോപണം: 1,563 വിദ്യാര്‍ഥികളുടെ ഫലം റദ്ദാക്കി പുനഃപരീക്ഷ നടത്തും

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 13 ജൂണ്‍ 2024 (16:38 IST)
നീറ്റ് പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് ആരോപണത്തെ തുടര്‍ന്ന് 1,563 വിദ്യാര്‍ഥികളുടെ ഫലം റദ്ദാക്കി പുനഃപരീക്ഷ നടത്തുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. പരീക്ഷയുടെ സുതാര്യത നിലനിര്‍ത്തുന്നതിനു വേണ്ടിയാണ് തീരുമാനമെന്നും കേന്ദ്രം അറിയിച്ചു. ഈ മാസം 23നാണ് പരീക്ഷ നടത്തുക. 30 ന് ഫലം പ്രഖ്യാപിക്കും. റീടെസ്റ്റ് നടത്താനുള്ള എന്‍ ടി എ ശുപാര്‍ശ സുപ്രീംകോടതി അംഗീകരിച്ചു.

യുപിഎസ്ഇ മുന്‍ ചെയര്‍മാന്‍ അദ്ധ്യക്ഷനായ നാലംഗസമിതിയാണ് ഗ്രേസ് മാര്‍ക്ക് ലഭിച്ച 1563 പേര്‍ക്ക് പുനഃപരീക്ഷ നടത്താനുള്ള സാദ്ധ്യത പരിശോധിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :