മുംബൈ|
Last Modified തിങ്കള്‍, 20 ഒക്‌ടോബര്‍ 2014 (15:30 IST)
മഹാരാഷ്ട്രയില്‍ ബിജെപിയെ പുറത്തുനിന്ന് പിന്തുണയ്ക്കാന്‍ തയാറെന്ന് എന്‍സിപി ദേശീയാധ്യക്ഷന്‍ ശരദ് പവാര്‍. മഹാരാഷ്ട്രയുടെ താല്പര്യം പരിഗണിച്ചാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ തന്നെ എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനെ ശരിവെച്ചു കൊണ്ടാണ് ഇപ്പോള്‍ ശരദ് പവാര്‍ തീരുമാനം വ്യക്തമാക്കിയത്.
സംസ്ഥാനത്ത് സുസ്ഥിര ഭരണമാണ് എന്‍സിപി ആഗ്രഹിക്കുന്നത്. കേന്ദ്രവുമായി യോജിച്ചു പോകുന്ന സര്‍ക്കാര്‍ മഹാരാഷ്ട്രയുടെ വികസനത്തിന് ആവശ്യമാണെന്നും എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ വ്യക്തമാക്കിയിരുന്നു.
നിലവില്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ ബിജെപിക്ക് സഖ്യകക്ഷികളുടെ സഹായം ആവശ്യമാണ്. ഇതിനായി രണ്ടാമതെത്തിയ ശിവസേനയുമായി സഖ്യമുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞതെല്ലാം മറക്കാമെന്നും മഹാരാഷ്ട്രയുടെ പുരോഗതിക്കായുള്ള സഖ്യത്തിന് തയാറാണെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ശിവസേന സഖ്യം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.