കുട്ടികളുടെ മാനസികാരോഗ്യം പ്രധാനം: കൗൺസലിങ് സെല്ലുകൾ എല്ലാ കോളേജുകളിലും ഉറപ്പാക്കുമെന്ന് മന്ത്രി

അഭിറാം മനോഹർ| Last Modified വെള്ളി, 1 ഒക്‌ടോബര്‍ 2021 (15:42 IST)
പാലാ സെന്റ് തോമസ് കോളേജിൽ വിദ്യാർത്ഥിനി കുത്തേറ്റ് മരിച്ച സംഭവം നിർഭാഗ്യമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു.കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പാക്കണമെന്നും ഇതിനായി എല്ലാ കോളേജുക്ലിലും കൗൺസലിങ് സെല്ല് സേവനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

യുജിസി നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ എല്ലാ കോളേജുകളിലും ഇല്ലാത്തത് പോരായ്മയാണ്. കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പാക്കാൻ ജീവനി പദ്ധതി എല്ലാ കോളേജുകളിലേക്കും വ്യാപിക്കണം. മന്ത്രി പറഞ്ഞു. പാലാ സെന്റ് തോമസ് കോളേജില്‍ പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥിനിയെ സഹപാഠിയായ
യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

തലയോലപ്പറമ്പ് സ്വദേശിനി നിതിന മോള്‍ (22) ആണ് കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് സപ്ലിമെന്ററി പരീക്ഷയ്‌ക്കെത്തിയപ്പോഴായിരുന്നു സംഭവം. പ്രതി അഭിഷേക് ബൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രണയനൈരാശ്യമാണ് കൊലപാതകത്തിലെത്തിച്ചെന്ന് പോലീസിനോട് അഭിഷേക് മൊഴി നൽകി.രണ്ട് വർഷമായി താനും നിതിനമോളും പ്രണയത്തിലായിരുന്നുവെന്നും അടുത്തിടെ നിതിനമോൾ ബന്ധത്തിൽ അകൽച്ച കാണിച്ചതാണ് വൈരാഗ്യത്തിന് കാരണമായതെന്നുമാണ് അഭിഷേക് പൊലീസിനോട് പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :