പാകിസ്ഥാന്‍ ഭീകരന്‍ നവേദ് യാക്കൂബിനെ എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടു

ജമ്മുകാശ്മീര്‍ :| Last Modified ചൊവ്വ, 11 ഓഗസ്റ്റ് 2015 (16:37 IST)
ജമ്മുകാശ്മീരിലെ ഉധംപൂരില്‍ പിടിയിലായ പാകിസ്ഥാന്‍ തീവ്രവാദി മുഹമ്മദ് നവേദ് യാക്കൂബിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐ എ)യുടെ കസ്റ്റഡിയില്‍ വിട്ടു. ഇയാളെ 14 ദിവസത്തേക്കാണ് എന്‍ ഐ എയുടെ കസ്റ്റഡിയില്‍ വിട്ടത്.

അതേസമയം പാക്‌ ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ ബിസിനസുകാരനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.പണം നൽകിയ ബിസിനസുകാരൻ ശ്രീനഗറിലെ ഒരു കടയുടമയാണെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :