ഇസ്ലാമാബാദ്|
jibin|
Last Modified ശനി, 8 ഓഗസ്റ്റ് 2015 (08:53 IST)
ജമ്മു കാശ്‌മീര്‍ അടക്കമുള്ള തര്‍ക്ക വിഷയങ്ങള്‍ക്ക് സമവായം ഉണ്ടാക്കുവാന്‍ ഇന്ത്യയുമായി ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് പാകിസ്ഥാന്‍. നിലനില്‍ക്കുന്ന എല്ലാ പ്രശ്നങ്ങള്‍ സംബന്ധിച്ചും ചര്‍ച്ച നടത്താന്‍ ഒരുക്കമാണെന്നാണ് പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ വിദേശകാര്യ സുരക്ഷാ ഉപദേഷ്ടാവായ സര്‍താജ് അസ്സീസ് വ്യക്തമാക്കിയത്.
ഇന്ത്യയുമായി സൌഹൃദപരമായ ബന്ധം സ്ഥാപിക്കാനാണ് പാക്കിസ്ഥാന് താത്പര്യം. അതിനായി ചര്‍ച്ചകള്‍ നടത്താന്‍ തങ്ങള്‍ ഒരുക്കവുമാണ്. നിലനില്‍ക്കുന്ന എല്ലാ പ്രശ്നങ്ങളും അവസാനിപ്പിക്കാന്‍ ഇതുവഴി സാധിക്കുമെന്നും ക്വാലാലംപൂരില്‍ നടന്ന ആസിയാന്‍ റീജിയണല്‍ ഫോറത്തിന്റെ മീറ്റിങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെ സര്‍താജ് വ്യക്തമാക്കി.
പഞ്ചാബിലും ജമ്മു കാശ്‌മീരിലും നടന്ന പാക് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സെപ്‌തംബറില്‍ ഇസ്ലാമബാദില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി യൂണിയന്‍ മീറ്റിംഗ് ഇന്ത്യ ബഹിഷ്‌കരിക്കുമെന്ന് ലോക്സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.