ജമ്മു|
VISHNU N L|
Last Updated:
ശനി, 8 ഓഗസ്റ്റ് 2015 (11:06 IST)
ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലെ അതിര്‍ത്തി സൈനികപോസ്റ്റുകള്‍ക്കും ഗ്രാമങ്ങള്‍ക്കും നേരേ വീണ്ടും പാക് വെടിവെപ്പ്. റോക്കറ്റുകളും മോട്ടോര്‍ബോംബുകളും ഗ്രനേഡുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. വെള്ളിയാഴ്ച രാവിലെയാണ് ആക്രമണം ആരംഭിച്ചത്. ഒരു ഇന്ത്യൻ ജവാന് പരുക്കേറ്റു.
ശക്തമായ വെടിവയ്പ്പാണ് നടക്കുന്നത്. പാക്കിസ്ഥാൻ സൈന്യം മോട്ടോർ ഷെല്ലുകളും ചെറിയ തോക്കുകളും ഉപയോഗിച്ചാണ് വെടിവയ്പ്പ് നടത്തുന്നത്. ഇന്നലെ രാത്രിയും പാക്ക് സൈന്യം ഈ മേഖലയിൽ വെടിവയ്പ്പ് നടത്തിയിരുന്നു. ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നടത്തുകയും ചെയ്തു. ഇന്നു പുലർച്ചെ മൂന്നു മണി വരെ വെടിവയ്പ്പ് തുടർന്നു. പരുക്കേറ്റ ഇന്ത്യൻ ജവാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും സൈനിക വക്താവ് അറിയിച്ചു.
സബ്‌സിയാന്‍ മേഖലയിലെ ജനവാസ മേഖലയ്ക്കു നേരേയാണ് ആക്രമണം നടന്നത്. ഇതിനെത്തുടര്‍ന്ന് ഇന്ത്യന്‍സേനയും ശക്തമായി തിരിച്ചടിച്ചതായി സൈനികവക്താവ് പറഞ്ഞു. കഴിഞ്ഞ മൂന്നുദിവസമായി സബ്‌സിയാന്‍ ഗ്രാമത്തിനു നേരേ പാക് സേന വെടിവെപ്പ് തുടരുകയാണ്. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അതിർത്തിയിൽ സുരക്ഷ ശക്തിപ്പെടുത്തി.
നുഴഞ്ഞുകയറ്റക്കാര്‍ക്ക് സഹായമൊരുക്കാനാണ് പാക് സേനയുടെ വെടിനിര്‍ത്തല്‍ക്കരാര്‍ ലംഘിച്ചുള്ള വെടിവെപ്പെന്ന് സൈനികവക്താവ് പറഞ്ഞു. ആറുദിവസത്തിനിടെ 15 തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ക്കരാര്‍ ലംഘിക്കുന്നത്.