ചെങ്കോട്ടയില്‍ പ്രസംഗിക്കുമ്പോള്‍ മോദിയുടെ നാട്ടില്‍ നടന്നത് ദളിതരുടെ സ്വാതന്ത്ര്യ പ്രഖ്യാപനം; രോഹിത് വെമുലയുടെ അമ്മ ദേശീയ പതാക ഉയര്‍ത്തി

കനയ്യ സാക്ഷി, ദലിതര്‍ മര്‍ദ്ദിക്കപ്പെട്ട ഗുജറാത്തിലെ ഉനയില്‍ വെമൂലയുടെ അമ്മ പതാക ഉയര്‍ത്തി

ഗുജറാത്ത്| PRIYANKA| Last Modified തിങ്കള്‍, 15 ഓഗസ്റ്റ് 2016 (16:22 IST)
പശുവിനെ കൊന്ന് തോല്‍ ഉരിഞ്ഞെന്ന് ആരോപിച്ച് ദലിത് യുവാക്കളെ ഒരു സംഘം ഗോസംരക്ഷര്‍ മൃഗീയമായി മര്‍ദ്ദിച്ച ഗുജറാത്തിലെ ഉനയില്‍ ദളിതരുടെ സ്വാതന്ത്ര്യ പ്രഖ്യാപനം. ഓഗസ്റ്റ് നാലിന് അഹമ്മദാബാദില്‍ നിന്ന് ആരംഭിച്ച ദലിത് അസ്മിത (അഭിമാന) യാത്രയുടെ സമാപനമായി ഉനയില്‍ ഇന്ന് രോഹിത് വെമുലയുടെ മാതാവ് ദേശീയ പതാക ഉയര്‍ത്തി.

ദളിതരോട് രാജ്യം കാണിക്കുന്ന അവഗണനയോടുള്ള പ്രതിഷേധമായിട്ടാണ് ചടങ്ങ് സംഘടിപ്പിച്ചത്. ചത്ത പശുക്കളെ നീക്കം ചെയ്യാനോ, തോട്ടിപ്പണിക്കോ ഇനി തങ്ങള്‍ ഇല്ലെന്ന ഉറച്ച പ്രതിജ്ഞയുമായാണ് സംഘം മടങ്ങിയത്. പത്തുദിവസം കൊണ്ട് 350 കിലോമീറ്റര്‍ പിന്നിട്ടാണ് യാത്ര ഉനയില്‍ എത്തിയത്. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ളവരും ചടങ്ങില്‍ പങ്കെടുത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :