പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച ദേശീയ പതാകയ്ക്ക് നിരോധനം

ആഘോഷശേഷം ഇവയെല്ലാം വലിച്ചെറിയാതെ ദേശീയ പതാകയുടെ പ്രാധാന്യത്തിനും മഹത്വത്തിനും അനുസൃതമായ രീതിയില്‍ സ്വകാര്യമായി നിര്‍മ്മാര്‍ജ്ജനം ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു.

തിരുവനന്തപുരം| priyanka| Last Modified ബുധന്‍, 13 ജൂലൈ 2016 (09:19 IST)
ദേശീയ പതാക പ്ലാസ്റ്റിക്കില്‍ നിര്‍മ്മിക്കുന്നതും വില്‍പ്പനയും വിതരണവും ഉപയോഗവും പ്രദര്‍ശനവും നിരോധിച്ചു. ദേശീയ പതാകയുടെ പ്രാധാന്യവും മഹത്വവും കണക്കിലെടുത്ത് ദേശീയ ഫഌഗ് കോഡില്‍ നിഷ്‌കര്‍ഷിക്കുന്ന രീതിയല്‍ ഉപയോഗിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ശ്രദ്ധ പുലര്‍ത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

കമ്പിളി, പരുത്തി, ഖാദി, സില്‍ക്ക് എന്നിവ ഉപയോഗിച്ച് കൈകൊണ്ടു നെയ്ത പതാകകള്‍ ഉപയോഗിക്കാമെന്നാണ് ദേശീയ ഫഌഗ് കോഡില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. എന്നാല്‍ വിശേഷവസരങ്ങളില്‍ പേപ്പറില്‍ നിര്‍മ്മിക്കുന്നത് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ആഘോഷശേഷം ഇവയെല്ലാം വലിച്ചെറിയാതെ ദേശീയ പതാകയുടെ പ്രാധാന്യത്തിനും മഹത്വത്തിനും അനുസൃതമായ രീതിയില്‍ സ്വകാര്യമായി നിര്‍മ്മാര്‍ജ്ജനം ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :