ഇന്ന് ദേശീയ കാർട്ടൂണിസ്റ്റ് ദിനം, ചിരിയും ചിന്തയും വരയില്‍ തീര്‍ത്ത മഹാന്‍‌മാരെ സ്‌മരിക്കാം

National Cartoonist Day, May 5, Malayalam Cartoon, ദേശീയ കാർട്ടൂണിസ്റ്റ് ദിനം, മെയ് 5, മലയാള കാർട്ടൂൺ ചരിത്രം
ജോര്‍ജി സാം| Last Modified ചൊവ്വ, 5 മെയ് 2020 (11:47 IST)
വരയും വരയിലെ വലിയ കാര്യവും ചേർന്ന് മനുഷ്യനെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നതാണ് ഓരോ കാർട്ടൂണുകളും. കാർട്ടൂണിസ്റ്റിൻറെ മനസ്സാകുന്ന കാൻവാസിൽ രാഷ്ട്രീയവും സാമൂഹ്യ പ്രശ്നങ്ങളും ഒക്കെ വിഷയങ്ങളാണ്. 1919ൽ വിദൂഷകൻറെ അഞ്ചാം ലക്കത്തിൽ പി എസ് ഗോവിന്ദപിള്ള വരച്ച മഹാ ക്ഷാമദേവതയാണ് മലയാളത്തിലെ ആദ്യ കാർട്ടൂൺ.

കേരളത്തിൽ ചിത്ര അച്ചടിവിദ്യ പ്രചാരത്തിലില്ലാത്ത കാലത്തായിരുന്നു വിദൂഷകനിൽ മഹാ ക്ഷാമദേവതയെന്ന ഹാസ്യ ചിത്രം പുറത്തിറങ്ങിയത്. ഒന്നാം മഹായുദ്ധത്തിൻറെ സമയത്ത് കടുത്ത ഭക്ഷ്യക്ഷാമം അനുഭവിക്കുകയായിരുന്നു കേരളം. ഭക്ഷ്യക്ഷാമത്തെ ഭീകരനായ അസുര രൂപത്തിൽ ചിത്രീകരിച്ചു. അസുരൻറെ കയ്യിലുള്ള കുന്തം കൊണ്ട് മനുഷ്യനെ കുത്തിയെടുക്കുന്ന ആയിരുന്നു ചിത്രം.

2019 മലയാള കാർട്ടൂണിൻറെ ശതാബ്ദി
ആയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :