രേണുക വേണു|
Last Modified ബുധന്‍, 24 മെയ് 2023 (13:12 IST)
National Brother's Day 2023: ഇന്ന് ദേശീയ സഹോദര ദിനം. എല്ലാ വര്‍ഷവും മേയ് 24 നാണ് ബ്രദേഴ്‌സ് ഡേ ആഘോഷിക്കുന്നത്. ജീവിതത്തില്‍ സഹോദരനുള്ള പ്രാധാന്യം മനസിലാക്കാനും സഹോദരരുമായുള്ള ബന്ധം പുതുക്കാനുമുള്ള പ്രത്യേക ദിവസമാണ് ഇത്.
സഹോദരങ്ങള്‍ എപ്പോഴും അനുഗ്രഹമാണ്. നമ്മുടെ വഴി കാട്ടിയായും സുഹൃത്തായും സഹോദരങ്ങള്‍ ഉണ്ടെങ്കില്‍ ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ സാധിക്കും. ഒരുപക്ഷേ സഹാദരനെ പോലെ നമ്മെ മനസിലാക്കുന്ന മറ്റാരും ഈ ഭൂമിയില്‍ ഉണ്ടാകില്ല. പ്രിയപ്പെട്ട സഹോദരങ്ങള്‍ക്ക് ബ്രദേഴ്‌സ് ഡേയുടെ ആശംസകള്‍ നേരാം.
ഇന്നേ ദിവസം സഹോദരങ്ങളെ ആലിംഗനം ചെയ്ത് സ്‌നേഹം പുതുക്കാം. അകലെയുള്ള സഹോദരങ്ങളെ ഫോണില്‍ വിളിച്ച് ആശംസകള്‍ നേരാം. സഹോദരന്‍ അടുത്തുണ്ടെങ്കില്‍ ഒന്നിച്ച് ഭക്ഷണം കഴിക്കാം. കുട്ടിക്കാല ഓര്‍മകള്‍ പങ്കുവെയ്ക്കാം.
1. നീ എനിക്കൊപ്പം ഉണ്ടെങ്കില്‍ ഏത് പ്രതിസന്ധികളേയും ഞാന്‍ തരണം ചെയ്യും. അത്രയും ബലമാണ് നീ..! ഹാപ്പി ബ്രദേഴ്‌സ് ഡേ
2. എക്കാലവും ആഘോഷിക്കാന്‍ ദൈവത്തില്‍ നിന്ന് ലഭിച്ച സമ്മാനമാണ് സഹോദരന്‍...! Happy Brother's Day Dear
3. ഈ ലോകത്തെ ഏറ്റവും മികച്ച സഹോദരന് ബ്രദേഴ്‌സ് ഡേയുടെ ആശംസകള്‍
4. നല്ല സഹോദരന്‍ നല്ലൊരു സുഹൃത്ത് കൂടിയായിരിക്കും..! ബ്രദേഴ്‌സ് ഡേ ആശംസകള്‍
5. എന്റെ എല്ലാ സഹോദരങ്ങള്‍ക്കും ബ്രദേഴ്‌സ് ഡേയുടെ ആശംസകള്‍
6. നമ്മള്‍ ഹൃദയം കൊണ്ട് ആശയവിനിമയം നടത്തുന്നവരാണ്. അതിനര്‍ത്ഥം നീ എനിക്ക് നല്ലൊരു സഹോദരന്‍ ആണെന്നാണ്..! ഹാപ്പി ബ്രദേഴ്‌സ് ഡേ