ലൈംഗിക തൊഴില്‍ കുറ്റകരമല്ലെന്ന് കോടതി

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 23 മെയ് 2023 (20:56 IST)
ലൈംഗിക തൊഴില്‍ കുറ്റകരമല്ലെന്ന് മുംബൈ ഹൈക്കോടതി. എന്നാല്‍ പൊതുസ്ഥലത്ത് ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുകയും മറ്റുള്ളവര്‍ക്ക് ശല്യം ഉണ്ടാക്കുകയും ചെയ്യുമ്പോഴാണ് കുറ്റകരമാകുന്നതെന്നും കോടതി കൂട്ടിച്ചേര്‍ത്തു. റെയ്ഡിനിടെ പിടികൂടി ഷെല്‍ട്ടര്‍ ഹോമില്‍ താമസിപ്പിച്ചിരുന്ന ലൈംഗിക തൊഴിലാളിയായ യുവതിയെ സ്വതന്ത്രയാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് മുംബൈ സെഷന്‍സ് കോടതി ഇതിനെക്കുറിച്ച് പ്രതിപാദിച്ചത്. യുവതിയെ സ്വതന്ത്രയാക്കിയാല്‍ വീണ്ടും ലൈംഗിക തൊഴിലില്‍ ഏര്‍പെടുമെന്ന് സര്‍ക്കാര്‍ വാദിച്ചുവെങ്കിലും അതിനെ എതിര്‍ത്തുകൊണ്ടാണ് കോടതി ഇക്കാര്യം അറിയിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :