ദേ​ശീ​യ ഗാ​നം കേ​ള്‍​പ്പി​ക്കു​മ്പോ​ള്‍ എ​ഴു​ന്നേ​റ്റ് നില്‍ക്കാത്തവര്‍ക്ക് ത​ട​വ് ശി​ക്ഷ ലഭിച്ചേക്കും

ദേ​ശീ​യ ഗാ​നം കേ​ള്‍​പ്പി​ക്കു​മ്പോ​ള്‍ എ​ഴു​ന്നേ​റ്റ് നില്‍ക്കാത്തവര്‍ക്ക് ത​ട​വ് ശി​ക്ഷ

National anthem , Supremcourt , anthem , BJP , സു​പ്രീംകോ​ട​തി , സി​നി​മ തീ​യ​റ്റ​ര്‍ , ദേ​ശീ​യ ഗാ​നം , ത​ട​വ് ശി​ക്ഷ
ന്യൂ​ഡ​ല്‍​ഹി| jibin| Last Modified ബുധന്‍, 19 ഏപ്രില്‍ 2017 (20:40 IST)
സി​നി​മ തീ​യ​റ്റ​റി​ല്‍ ദേ​ശീ​യ ഗാ​നം കേ​ള്‍​പ്പി​ക്കു​മ്പോ​ള്‍ എ​ഴു​ന്നേ​റ്റ് നില്‍ക്കാത്തവര്‍ക്ക് ഏ​ര്‍​പ്പെ​ടു​ത്തു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കാ​മെ​ന്ന് സു​പ്രീംകോ​ട​തി. ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാണ് ഇക്കാര്യം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ദേ​ശീ​യ ഗാ​ന​ത്തോ​ട് അ​നാ​ദ​ര​വ് കാ​ണി​ക്കു​ന്ന​വ​ര്‍​ക്ക് ത​ട​വ് ശി​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​നാ​യി നി​യ​മ ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഹ​ര്‍​ജി​യി​ല്‍ വാ​ദം കേ​ള്‍​ക്കു​മെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി. ആ​ഗ​സ്റ്റ് 23ന്
​കേ​സ് വീ​ണ്ടും സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും.

തീ​യ​റ്റ​റു​ക​ളി​ല്‍ സി​നി​മ​യ്ക്ക് മു​മ്പ് ദേ​ശീ​യ ഗാ​നം കേ​ള്‍​പ്പി​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി​യി​ലേ​ക്ക് ന​യി​ച്ച ഹ​ര്‍​ജി ന​ല്‍​കി​യ നാ​രാ​യ​ണ്‍ ചൗ​സ്‌​കി​യാ​ണ് ത​ട​വ് ശി​ക്ഷ ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഇപ്പോള്‍ കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :