ന്യൂഡല്‍ഹി|
സജിത്ത്|
Last Modified ചൊവ്വ, 14 ഫെബ്രുവരി 2017 (14:12 IST)
സിനിമയില്‍ ദേശീയ ഗാനം ആലപിക്കുന്ന രംഗങ്ങള്‍ ഉണ്ടെങ്കില്‍ ആ സമയത്ത് എഴുന്നേറ്റ് നില്‍ക്കേണ്ട ആവശ്യമില്ലെന്ന് സുപ്രീംകോടതി. സിനിമയ്ക്ക് പുറമെ ഡോക്യുമെന്ററികള്‍ക്കിടയില്‍ ദേശീയ ഗാനം ആലപിക്കുന്ന രംഗങ്ങളിലും ഏഴുന്നേല്‍ക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
സിനിമ തുടങ്ങുന്നതിന് മുമ്പ് തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കുകയും ആ സമയത്ത് പ്രേക്ഷകര്‍ എഴുന്നേറ്റ് നില്‍ക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ വിധി സിനിമയിലെ രംഗത്തിന് ബാധകമാണോ എന്നതു സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യത്തില്‍ വ്യക്തതവരുത്തിയത്.