സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; പുതിയ മദ്യനയത്തില്‍ വെളിപ്പെടുത്തലുമായി കോടിയേരി രംഗത്ത്

പുതിയ മദ്യനയത്തില്‍ വെളിപ്പെടുത്തലുമായി കോടിയേരി രംഗത്ത്

kodiyeri balakrishnan , bar case , supremcourt , CPM , LDF government , കോടിയേരി , കോടിയേരി ബാലകൃഷ്ണൻ , സിപിഎം , മദ്യനയം , കള്ളുഷാപ്പുകൾ , ലൈസൻസി
പത്തനംതിട്ട| jibin| Last Modified തിങ്കള്‍, 3 ഏപ്രില്‍ 2017 (20:20 IST)
മദ്യനയം സംബന്ധിച്ച് നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സുപ്രീംകോടതി വിധി കൂടി കണക്കിലെടുത്തേ സംസ്ഥാനത്തെ പുതിയ മദ്യനയം പ്രഖ്യാപിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ 1,950 മദ്യശാലകൾ പൂട്ടേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇവിടങ്ങളില്‍ തൊഴില്‍ ചെയ്‌തിരുന്ന 20,000 തൊഴിലാളികൾക്ക് ജോലി നഷ്ടമായി. 5,200 അടച്ചിടുമെന്നാണ് കള്ളുഷാപ്പ് ലൈസൻസി അസോസിയേഷൻ പറയുന്നത്. ഇതുമൂലം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണുള്ളതെന്നും കോടിയേരി പറഞ്ഞു.

എൽഡിഎഫ് അടിയന്തരമായി പ്രശ്നങ്ങള്‍ക്ക് തീര്‍പ്പുണ്ടാക്കുമെന്നും കോടിയേരി വ്യക്തമാക്കി.

അതേസമയം, കളളുഷാപ്പുകളിലൂടെ വിദേശമദ്യം വില്‍ക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നതായി എക്‌സൈസ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ജി സുധാകരന്‍ രാവിലെ പറഞ്ഞു.

ആരാണോ പ്രശ്നം ഉണ്ടാക്കിയത്, അവര്‍ തന്നെയാണ് ഈ പ്രശ്നം പരിഹരിക്കേണ്ടത്. മദ്യശാലകള്‍ പൂട്ടുന്നതുമായി ബന്ധപ്പെട്ട് അധികസമയം ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും കോടതി വിധിക്കെതിരെ നിയമസഹായം തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :