Modi 3.0: മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്, മോദിക്കൊപ്പം 30 കേന്ദ്രമന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Modi 3
അഭിറാം മനോഹർ| Last Modified ഞായര്‍, 9 ജൂണ്‍ 2024 (08:56 IST)
Modi 3
മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ ചടങ്ങ് ഇന്ന് വൈകീട്ട് 7:15ന് രാഷ്ട്രപതി ഭവനില്‍ നടക്കും. ഏകദേശം 45 മിനിറ്റോളം നീണ്ടുനില്‍ക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ മോദിക്കൊപ്പം മുപ്പതോളം കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ആഭ്യന്തരം,പ്രതിരോധം,ധനം,വിദേശകാര്യം തുടങ്ങിയ നിര്‍ണായക വകുപ്പുകള്‍ ബിജെപി തന്നെയാകും കൈകാര്യം ചെയ്യുക. ശ്രീലങ്ക,മാലിദ്വീപ് പ്രസിഡന്റുമാരും ബംഗ്ലാദേശ്,മൗറീഷ്യസ്,നേപ്പാള്‍,ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും ചടങ്ങില്‍ അതിഥികളായി പങ്കെടുക്കും.

സഖ്യകക്ഷികളായ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിക്ക് നാലും ജെഡിയുവിന് രണ്ടും മന്ത്രി സ്ഥാനങ്ങള്‍ ലഭിക്കുമെന്നാണ് സൂചന. റാം മോഹന്‍ നായിഡു, ഹരീഷ് ബാലയോഗി,ദഗ്ഗുമല പ്രസാദ് എന്നിവരാകും ടിഡിപി മന്ത്രിമാരാകുക. നാലാമന്‍ ആരെന്ന് വ്യക്തമല്ല. ജെഡിയുവില്‍ നിന്നും ലാലന്‍ സിംഗ്, റാം നാഥ് താക്കൂര്‍ എന്നിവരാകും മന്ത്രിമാര്‍. സ്പീക്കര്‍ സ്ഥാനം ഇരുപാര്‍ട്ടികള്‍ക്കും ബിജെപി വിട്ടുനല്‍കിയേക്കില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :