പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതിക്ക് രാജിക്കത്ത് നല്‍കി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 5 ജൂണ്‍ 2024 (15:20 IST)
പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതിക്ക് രാജിക്കത്ത് നല്‍കി. ലോകസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപിനത്തിന് പിന്നാലെയാണ് മോദി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് രാജിക്കത്ത് നല്‍കിയത്. രാജി രാഷ്ട്രപതി സ്വീകരിച്ചു. ഇന്ന് രാവിലെ നടന്ന കേന്ദ്ര മന്ത്രിസഭയുടെ അവസാന യോഗത്തിന് ശേഷമാണ് രാജിക്കത്ത് നല്‍കാന്‍ മോദി രാഷ്ട്രപതി ഭവനിലെത്തിയത്. രാഷ്ട്രപതി കാവല്‍ മന്ത്രിസഭ തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശേഷം മോദി ഔദ്യോഗിക വസതിയിലേക്ക് പോയിട്ടുണ്ട്. ഇന്ന് വൈകുന്നേരംനാലുമണിക്ക് എന്‍ഡിഎ മുന്നണി യോഗം ചേരും. ഇതിനുശേഷമാകും സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുന്നത്. യോഗത്തില്‍ ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും പങ്കെടുക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :