Last Modified ചൊവ്വ, 9 ഓഗസ്റ്റ് 2016 (18:36 IST)
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മമ്മൂട്ടി സിനിമ ഏഴ് ദിവസം കൊണ്ട് 1.15 കോടി രൂപ മാത്രം കളക്ഷന്‍ നേടിയതാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഒരു മമ്മൂട്ടി ചിത്രത്തിന് പ്രതീക്ഷിക്കുന്ന ഇനിഷ്യല്‍ കളക്ഷന്‍റെ പത്തിലൊന്നുപോലും നേടാന്‍ വൈറ്റിന് കഴിഞ്ഞില്ല.
ഇപ്പോഴിതാ, മറ്റൊരു സിനിമയുടെ കാര്യം പറയാം. ഒരു കൊച്ചു സിനിമയെക്കുറിച്ചാണ്. ‘ആന്‍ മരിയ കലിപ്പിലാണ്’ എന്ന കുട്ടികളുടെ സിനിമ. മൂന്ന് ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് ആ ചിത്രം വാരിക്കൂട്ടിയത് 1.21 കോടി രൂപയാണ്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത സിനിമയില്‍
സാറ അര്‍ജ്ജുന്‍ എന്ന കുട്ടിയാണ് നായിക. ദുല്‍ക്കര്‍ സല്‍മാന്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.
മോഹന്‍ലാലിന്‍റെ തെലുങ്ക് ഡബ്ബിംഗ് സിനിമയായ വിസ്മയം പോലും രണ്ടുദിവസം കൊണ്ട് ഒന്നരക്കോടിക്ക് മേല്‍ കളക്ഷന്‍ നേടി. സമീപകാലത്ത് മമ്മൂട്ടിക്ക് നേരിട്ട ഏറ്റവും കനത്ത പരാജയമായി മാറിയിരിക്കുകയാണ് വൈറ്റ്.
ഒടുവിലാന്‍: മമ്മൂട്ടിയുടെ പ്ലേ ഹൌസാണ് ആന്‍ മരിയ കലിപ്പിലാണ് വിതരണം ചെയ്തിരിക്കുന്നത്.