മോഡിയുടെ മൗനം അപകടം വിളിച്ചു വരുത്തുന്നത്: സല്‍മാന്‍ റുഷ്ദി

നരേന്ദ്ര മോഡി , ഫാസിസം , സല്‍മാന്‍ റുഷ്ദി , വര്‍ഗീയത
ലണ്ടന്‍| jibin| Last Modified ചൊവ്വ, 13 ഒക്‌ടോബര്‍ 2015 (11:34 IST)
രാജ്യത്ത് വര്‍ഗീയതയും ഫാസിസ നിലപാടുകളും രൂക്ഷമാകുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മൗനം തുടരുന്നത് സാഹചര്യം വഷളാകാന്‍ കാരണമാകുമെന്ന് ബുക്കര്‍ പ്രൈസ് ജേതാവ് സല്‍മാന്‍ റുഷ്ദി. വര്‍ഗീയതയ്‌ക്കെതിരെയും ഫാസിസത്തിനെതിരെയും രാജ്യത്തെ എഴുത്തുകാര്‍ പ്രതികരിക്കുകയാണ്. എന്നാല്‍ കേന്ദ്ര സാഹിത്യ അക്കാദമിയും മൗനത്തിലാണെന്ന് റുഷ്ദി പറഞ്ഞു.

രാജ്യത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന ഗുരുതര പ്രശ്‌നങ്ങള്‍ കണ്ടിട്ടും മൗനത്തിലായിരിക്കുന്ന മോഡിയുടെ നിലപാട് അപകടം വിളിച്ചു വരുത്തുന്നതാണ്. സ്വാതന്ത്യത്തിനെതിരെ നടക്കുന്ന ആക്രമണങ്ങള്‍ അപലപനീയമാണെന്നും റുഷ്ദി പറഞ്ഞു.
ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യം അപകടകരമായ അവസ്ഥയിലാണെന്ന് അദ്ദേഹം ട്വിറ്ററില്‍ അഭിപ്രായപ്പെട്ടിരുന്നു.

വിവിധ വിഷയങ്ങളില്‍ നന്നായി സംസാരിക്കുന്ന പ്രധാനമന്ത്രി രാജ്യത്ത് വളരുന്ന ഫാസിസ നിലപാടുകളില്‍ മിണ്ടുന്നില്ല. അദ്ദേഹത്തിന്റെ മൗനം അക്രമങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും. പരിപാടികള്‍ സംഘടിപ്പിക്കാനും പുസ്തകങ്ങള്‍ ചര്‍ച്ച ചെയ്യാനും എല്ലാവര്‍ക്കും സ്വാതന്ത്യമുണ്ടെന്നും റുഷ്ദി വ്യക്തമാക്കി.

അതേസമയം, എഴുത്തുകാരുടെ അക്ഷര പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് രാജ്യത്തെ ആറ് എഴുത്തുകാര്‍കൂടി സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചുനല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :