ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയെ മോഡി ഇന്ന് അഭിസംബോധന ചെയ്യും

   നരേന്ദ്ര മോഡി , ഐക്യരാഷ്ട്രസഭ , അമേരിക്ക , ഇന്ത്യന്‍
ന്യൂയോര്‍ക്ക്| jibin| Last Modified വെള്ളി, 25 സെപ്‌റ്റംബര്‍ 2015 (08:06 IST)
ഏഴു ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്യും. ഇന്ത്യക്ക് സുരക്ഷാ കൌണ്‍സിലില്‍ സ്ഥിരാംഗത്വം നേടാന്‍ മറ്റു രാഷ്ര്ടങ്ങളുടെ പിന്തുണ ഉറപ്പു വരുത്താനുള്ള ശ്രമത്തില്‍ ഊന്നിയുള്ള പ്രസംഗമാകും അദ്ദേഹം നടത്തുക.

ന്യൂയോര്‍ക്കിലെ വാള്‍സ്റോഫ് ഹോട്ടലില്‍ തങ്ങുന്ന മോഡി ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജല മെര്‍ക്കല്‍, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബ്, ബ്രസീല്‍ പ്രസിഡന്‍്റ് ദില്‍മ കസഫ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. വ്യവസായ പ്രമുഖരുമായും പ്രമുഖ മാധ്യമ സ്ഥാപനങ്ങളുടെ സിഇഒമാരുമായും പ്രധാനമന്ത്രി വ്യാഴാഴ്‌ച ചര്‍ച്ച നടത്തിയിരുന്നു. നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ രാജ്യമാണ് ഇന്ത്യയെന്നും വ്യവസായ പ്രമുഖരോട് മോഡി പറഞ്ഞു.

ന്യൂസ് കോര്‍പ്, 21 സെഞ്ച്വറി ഫോക്സ്, സോണി, ഡിസ്കവറി, ടൈം വാര്‍ണര്‍ തുടങ്ങി 40ഓളം മാധ്യമ സ്ഥാപനങ്ങളുടെ സിഇഒമാരും മോഡിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു. ഈ മാസം 27ന് സാപ് സെന്‍ററില്‍ വെച്ച് യുഎസിലെ ഇന്ത്യന്‍ സമൂഹത്തെ മോദി അഭിസംബോധന ചെയ്യും. അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഫേസ്ബുക്ക്, ഗൂഗിള്‍, ആപ്പിള്‍ എന്നിവയുടെ സിലിക്കണ്‍ വാലിയിലെ ആസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :