നരേന്ദ്രമോഡിയുടെ പ്രസംഗം രക്ഷിച്ചത് 1500 വിദ്യാര്‍ഥികളെ

ഭോപ്പാല്‍| Last Updated: ശനി, 6 സെപ്‌റ്റംബര്‍ 2014 (09:03 IST)
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസംഗം രക്ഷിച്ചത് 1500 വിദ്യാര്‍ഥികളെ. മധ്യപ്രദേശിലെ മഹാരാജ്‌വാഡയിലാണ് പ്രധാനമന്ത്രിയുടെ അധ്യാപകദിന സന്ദേശത്തിന്റെ സമയം മാറ്റിയത് വന്‍ ദുരന്തം ഒഴിച്ചുവിട്ടത്. സര്‍ക്കാര്‍ സര്‍ക്കുലറിനെത്തുടര്‍ന്ന്‌ സ്‌കൂള്‍ അധികൃതര്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ സ്‌ക്രീനിംഗ്‌ സമയം മാറ്റിയതാണ്‌ വിദ്യാര്‍ഥികളുടെ ജീവന്‍ രക്ഷിച്ചത്‌.

പ്രസംഗം കേള്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടേണ്ടിയിരുന്ന ഹാളിലേക്ക്ക് മേല്‍ക്കൂര ഇടിഞ്ഞു വീഴുകയായിരുന്നു. രാവിലെ 10.20 നായിരുന്നു മേല്‍ക്കൂര നിലംപൊത്തിയത്. ഈ സമയത്ത് അവിടെ ആരും ഉണ്ടായിരുന്നില്ല. ആദ്യത്തെ സമയം അനുസരിച്ച് പ്രസംഗം ഈ സമയത്ത് കുട്ടികള്‍ അവിടെ എത്തേണ്ടതായിരുന്നു. എന്നാല്‍ സമയമാറ്റത്തെതുടര്‍ന്ന് 12 മണിയോടെ ഹാളില്‍ എത്താനായിരുന്നു സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്ന നിര്‍ദേശം.

150 വര്‍ഷം പഴക്കമുള്ള കെട്ടിടമാണിത്‌. അത്യാഹിതം രണ്ടു മണിക്കൂര്‍ കഴിഞ്ഞായിരുന്നു ഉണ്ടായതെങ്കില്‍ രാജ്യത്തെ വലിയ ദുരന്തങ്ങളില്‍ ഒന്നായി മാറിയേനെ എന്ന നടുക്കത്തിലാണ് സ്കൂള്‍ അധികൃതര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :