വിദേശികള്‍ പഠിക്കാനെത്തിയില്ലെങ്കില്‍ അമേരിക്ക കുത്തുപാളയെടുക്കും!

വാഷിംഗ്‌ടണ്‍| VISHNU.NL| Last Modified ശനി, 30 ഓഗസ്റ്റ് 2014 (13:13 IST)
ലോകത്തില്‍ സാമ്പത്തികമായി ഏറ്റവും ശക്തരായ രാജ്യമേതെന്ന് ചോദിച്ചാല്‍ കണ്ണും‌പൂട്ടി ആരും പറയും എന്ന്. അമേരിക്കക്കൊക്കെ എന്തും ആകാമല്ലൊ പൂത്ത കാശല്ലെ കൈയ്യിലുള്ളത എന്ന് പറയുന്നവരും കുറവല്ല. എന്നാല്‍ അമേരിക്കയുടെ സാമ്പത്തിക അടിത്തറ തകര്‍ക്കാന്‍ വഴിയുണ്ട്.

എന്താ ഞെട്ടിയോ, കാര്യം പേടീക്കനൊന്നുമില്ല. നമ്മള്‍ അമേരിക്കയില്‍ പോവാതിരുന്നാല്‍ മാത്രം മതി, അമേരിക്ക കുത്തുപാളയെടുക്കാന്‍. സത്യമായിട്ടും അമേരിക്കയെ വളര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്നത്‌ ഇന്ത്യാക്കാരും ചൈനാക്കാരും ദക്ഷിണ കൊറിയക്കാരുമാണ്. വര്‍ഷം തോറും അമേരിക്കയിലേക്ക് ഈ രാജ്യങ്ങളില്‍ നിന്ന് ഒഴുകുന്ന പണത്തിന്റെ കണക്കറിഞ്ഞാല്‍ നിങ്ങള്‍ അന്തം വിടും, 50 ബില്യണ്‍ ഡോളര്‍! 2008 നും 2012 നും ഇടയിലെ കണക്കുകള്‍ മുന്‍ നിര്‍ത്തിയാണ്‌ ഈ റിപ്പോര്‍ട്ട്‌.

അമേരിക്കന്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലേക്ക്‌ വിദേശ വിദ്യാര്‍ത്ഥികളെ അയച്ച്‌ ഈ രാജ്യങ്ങള്‍ അമേരിക്കന്‍ സമ്പദ് രംഗത്തിന് കരുത്തുപകരുകയാണ് ചെയ്യുന്നത്. ട്യൂഷന്‍ ഫീസ്‌ ഇനത്തില്‍ 21.8 ബില്യണ്‍ ഡോളറുകളും താമസച്ചെലവിനായി 12.8 ബില്യണ്‍ ഡോളറുകളും ഇതില്‍ ഉള്‍പ്പെടുന്നു. അമേരിക്കയിലെ 118 മെട്രോ ഏരിയകളില്‍ ഓരോ ഇടത്തും1,500 പേര്‍ വീതം ഈ മൂന്നു രാജ്യങ്ങളില്‍ നിന്നുമുണ്ടെന്നാണ്‌ കണക്കുകള്‍.

2008 നും 2012 വരെ വിദേശ വിദ്യാര്‍ത്ഥികളില്‍ 31 ശതമാനവും ചൈനയില്‍ നിന്നാണ്‌ 27 ശതമാനം പേര്‍ ഇന്ത്യയില്‍ നിന്നും അഞ്ചു ശതമാനം പേര്‍ ദക്ഷിണ കൊറിയയില്‍ നിന്നും അമേരിക്കയില്‍ പഠിക്കാനെത്തുന്നുണ്ട്‌.

മുംബൈ, ഹൈദരാബാദ്‌ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ മാത്രം 1.25 ബില്യണ്‍ ഡോളര്‍ അമേരിക്കന്‍ സമ്പദ്‌ വ്യവസ്‌ഥയ്‌ക്ക് നല്‍കുന്നുണ്ട്‌. മുംബൈയില്‍ നിന്നും 17,294 വിദ്യാര്‍ത്ഥികള്‍ അമേരിക്കയിലുണ്ട്‌. ചെന്നൈയില്‍ നിന്നും 9,141 പേര്‍, ബംഗലുരുവില്‍ നിന്നും 8,835 പേര്‍, ന്യൂഡല്‍ഹിയില്‍ നിന്നും 8,728 പേര്‍ അഞ്ചു വര്‍ഷമായി അമേരിക്കയിലുണ്ട്‌.

ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തുള്ളതിനാലാവാം 2,85,000 പേരെ വിദ്യാഭ്യാസത്തിനായി എത്തിച്ച്‌ ചൈനയാണ്‌ വിദേശികളില്‍ ഇവിടെ ഒന്നാമത്‌. ദക്ഷിണകൊറിയ 56,000 പേരെഅമേരിക്കയില്‍ പഠിക്കാനയക്ക്‌കുന്നുണ്ട്‌. ബീജിംഗ്‌ (49,916), ഷംഗ്‌ഹായ്‌ (29,145)ഹൈദരാബാദ്‌ (26,200), റിയാദ്‌ (17,361)എന്നിവയാണ്‌ അമേരി‌ക്കയിലേക്ക്‌ വിദ്യാര്‍ത്ഥികളെ അയയ്‌ക്കുന്ന നഗരങ്ങളില്‍ മുന്നിലുള്ളത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :