താന്‍ സിംപിളാണ്; വസ്ത്രങ്ങള്‍ രൂപകൽപന ചെയ്യുന്നത് ഫാഷൻ ഡിസൈനർമാരല്ല: മോഡി

 നരേന്ദ്ര മോഡി , വസ്ത്രധാരണം , ഫാഷൻ ഡിസൈനർമാര്‍
ന്യൂഡൽഹി| jibin| Last Modified വെള്ളി, 4 സെപ്‌റ്റംബര്‍ 2015 (16:56 IST)
താന്‍ എപ്പോഴും ലളിതമായ ലളിതമായ രീതിയിലാണ് വസ്ത്രധാരണം ചെയ്യാറുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. താന്‍ ഫാഷൻ ഡിസൈനർമാരെ കൊണ്ടാണ് വസ്‌ത്രങ്ങള്‍ രൂപകൽപന ചെയ്യുന്നതെന്ന വാര്‍ത്തകള്‍ തെറ്റാണ്. നന്നായി വസ്ത്രധാരണം നടത്താൻ ആഗ്രഹിക്കുന്ന വ്യക്തിയായ താന്‍ ഫാഷൻ ഡിസൈനർമാരെ കൊണ്ട് രൂപകൽപന ചെയ്ത വസ്ത്രങ്ങളാണ് ധരിക്കുന്നതെന്നാണ് ജനങ്ങളുടെ വിചാരം. ഞാൻ എപ്പോഴും ലളിതമായ രീതിയിലാണ് വസ്ത്രധാരണം ചെയ്യാറുള്ളതെന്നും മോഡി പറഞ്ഞു.

സാധാരണ കുടുംബത്തില്‍ ജനിച്ച തനിക്ക് നല്ല വസ്‌ത്രങ്ങള്‍ ധരിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. സ്കൂളില്‍ പഠിക്കുന്ന സമയത്ത് വസ്‌ത്രങ്ങള്‍ ഇസ്തിരിയിടാനുള്ള പണം ഇല്ലായിരുന്നു. അതിനാൽ ചൂടുള്ള കരിക്കട്ടകൾ ഒരു പാത്രത്തിലാക്കി അത് വസ്ത്രത്തിനു മുകളിൽ വച്ചാണ് ഇസ്തിരിയിട്ടിരുന്നത്. ചെളി പിടിച്ചിരുന്ന ഷൂസ് വെളുപ്പിക്കാന്‍ ക്ലാസിൽ ടീച്ചർ ബാക്കി വച്ചിട്ടുള്ള പോകുന്ന ചോക്ക് കഷ്ണങ്ങൾ ഉപയോഗിച്ചായിരുന്നു. ഷൂവിലെ ചെളി പുരണ്ട ഭാഗങ്ങളില്‍ ഈ ചോക്ക് കഷ്ണങ്ങൾ ഉപയോഗിച്ച് ഉരച്ച് വെളുപ്പിക്കുമായിരുന്നുവെന്നും മോഡി പറഞ്ഞു.

ഗുജറാത്തിലെ കാലാവസ്ഥയ്ക്ക് ഹാഫ് സ്ലീവ് കുർത്തകളാണ് അനുയോജ്യം. ഫുൾ സ്ലീവ് ഷർട്ടുകൾ കഴുകാൻ ഒരുപാട് സമയം വേണ്ടിവരും. അങ്ങനെയാണ് ഹാഫ് സ്ലീവ് ഷർട്ടുകൾ ഉപയോഗിച്ചു തുടങ്ങിയത്. ചെറുപ്പം മുതൽ എന്റെ വസ്ത്രങ്ങൾ ഞാൻ തന്നെയാണ് കഴുകിയിരുന്നതെന്നും മോഡി പറഞ്ഞു. അധ്യാപക ദിനത്തോട് അനുബന്ധിച്ച് കുട്ടികളുമായി സംവദിക്കവെ ഉയർന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :